-->
പത്തനംതിട്ട: നഗരത്തിന് സമീപം കുമ്പഴ വടക്ക് മയക്ക് മരുന്ന് കൈമാറുന്നതിനിടെ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിലെ ഉദ്യോഗസ്‌ഥരെ കാര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച ശേഷം കടന്ന പ്രതികളില്‍ ഒരാള്‍ പിടിയിലായി.
തികളാഴ്‌ച രാത്രി 10.30 ഓടെയാണ് എക്‌സൈസ് സംഘത്തിലെ ഉദ്യോഗസ്‌ഥരെ ആക്രമിച്ചത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ ആനന്ദിന്റെ കാലില്‍ കാര്‍ കയറി രണ്ട് ഒടിവുകള്‍ ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്‌ഥരായ എം. അജിത്ത്, കെ. അഭിജിത്ത്, നിതിന്‍ ശ്രീകുമാര്‍, ആനന്ദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കായി ഉണ്ടായിരുന്നത്. പരിക്കേറ്റ ആനന്ദിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പത്തനംതിട്ട കണ്ണങ്കര സ്വദേശി നസീബ് സുലൈമാന്‍ ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.