-->
ആലപ്പുഴ: സംസ്‌ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ അഭിഭാഷക ക്ഷേമനിധി ഉയര്‍ത്തുമെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പും യാതൊരു ആത്മാര്‍ഥതയില്ലാത്ത സമീപനവുമാണെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്‌ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാദിനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കോടതിയില്‍ സംഘടിപ്പിച്ച ജില്ലാതല പ്രതിഷേധ പരിപാടിയുടെ ഉദ്‌ഘാടനം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. റീഗോ രാജു നിര്‍വഹിച്ചു.
2022ല്‍ കേരളത്തിലെ അഭിഭാഷക സമൂഹത്തിന് വേണ്ടി ബാര്‍ കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രം പ്രഖ്യാപനം നടത്തുന്നത് ഇടത് സര്‍ക്കാരിന്റെ അഭിഭാഷക സമൂഹത്തോട് തന്നെയുള്ള ആത്മാര്‍ഥതയില്ലായ്‌മയാണ് പ്രകടമാക്കുന്നതെന്ന് റീഗോ രാജു പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബാര്‍ കൗണ്‍സില്‍ മെമ്പര്‍ എസ്. സുദര്‍ശനകുമാര്‍, ജില്ലാ പ്രസിഡന്റ് എസ്. ഗോപകുമാര്‍, രവീന്ദ്രദാസ്, യൂണിറ്റ് സെക്രട്ടറി സമീര്‍. പി.എ, വനിതാ യൂണിറ്റ് പ്രസിഡന്റ് പ്രിയ അരുണ്‍, അഭിഭാഷകരായ പി.ടി. ചന്ദ്രലേഖ, ആര്‍. സനല്‍കുമാര്‍, ലാലി ജോസഫ്, മെഹബൂബ് ഷെ റീഫ്, മിജി. എസ്. മണി, റോഫിന്‍ ജേക്കബ്, അപര്‍ണ. സി. മേനോന്‍, ധന്യ ബാബു, ആര്‍. ജയചന്ദ്രന്‍, വിനോദ് വര്‍ഗീസ്, രേഷ്‌മ കെ. കുമാര്‍, അല്‍സാന്‍, സീമ രവീന്ദ്രന്‍, ഷിസി, ജയമോഹന്‍, നൈനാന്‍ തോമസ്, നിധിഷ് എന്നിവര്‍ പങ്കെടുത്തു.