-->
എലിക്കുളം: ഗ്രാമ പഞ്ചായത്തിലെ കാരക്കുളം അഞ്ചാം വാര്‍ഡില്‍ നടന്ന സ്‌പെഷ്യല്‍ ഗ്രാമ സഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അഞ്ചാം വാര്‍ഡിലും, തൊട്ടടുത്ത വാര്‍ഡില്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ആളുറുമ്പ്, കൊച്ചു കാവ് ഭാഗത്തെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ തുടങ്ങുന്ന പ്ലൈവുഡ് ഫാക്‌ടറിക്കെതിരയും , പടിഞ്ഞാറ്റുമലഭാഗത്ത് പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന അമോണിയം ഫാക്‌ടറിക്കെതിരെ സ്‌പെഷ്യല്‍ ഗ്രാമസഭ വന്‍ ജനപങ്കാളിത്തോടെ നടന്നു. പരിസ്‌ഥിതിക്കും,ജനജീവിതത്തിനുമെതിരെയുള്ള ഈ പ്രസ്‌ഥാനങ്ങള്‍ ഇവിടെ നടപ്പിലാക്കുവാന്‍ സാധിക്കില്ലെന്ന പ്രമേയം ഗ്രാമ സഭ ഏകകണ്‌ഠമായി പാസ്സാക്കി.സമരമാര്‍ണ്മങ്ങളിലൂടെയും , നിയമ പരമായും ഈ ഫാക്‌ടറികള്‍ ഈ വാര്‍ഡില്‍ വരുന്നത് തടയുവാന്‍ ഏതറ്റം വരെയും പോകുമെന്ന് വാര്‍ഡംഗവും എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു. സ്‌പെഷ്യല്‍ ഗ്രാമസഭയില്‍ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് അധ്യക്ഷത വഹിച്ചു.എലിക്കുളം ഉണ്ണി മിശിഹാ പള്ളി വികാരി ഫാ.ജെയിംസ് തെക്കും ചേരിക്കുന്നേല്‍ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോഷി കുഴിക്കാട്ടുതാഴെ, ആന്‍ സി ജെയിംസ് ജീരകത്തില്‍, അബ്‌ദുള്‍ കരിം, ജിബിന്‍ ശൗര്യാംകുഴിയില്‍, സോജന്‍ പാലക്കുടിയില്‍, ജോര്‍ജുകുട്ടി പനച്ചിക്കല്‍ , ബാബു ചെഞ്ചേരിയില്‍, എ. ജെ.അലക്‌സ് റോയ് എന്നിവര്‍ സംസാരിച്ചു.