-->
മുണ്ടക്കയം: ഓടിവന്ന ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. ഓടിവന്ന ബസ് നിര്‍ത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയര്‍ പൊട്ടുകയും തീ പടരുകയുമായിരുന്നു.
വാഹനത്തിന്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്‌തുവകകളെല്ലാം കത്തിനശിച്ചു.. അഗ്നിശമനസേന എത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണമായിത്തന്നെ കത്തി നശിച്ചിരുന്നു. ഹൈവേ പോലീസടക്കം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.യാത്രക്കാര്‍ പുറത്തിറങ്ങി നിന്നത് കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്.കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്‌റ്റ് ബസാണ് കത്തിനശിച്ചത്. മധുരയില്‍ നിന്ന് എറണാകുളത്തേയ്‌ക്ക് പോവുകയായിരുന്നു ബസ്.സ്‌ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ഉണ്ടായിരുന്നത്