Wednesday, March 11, 2026 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.05 AM

ബുക്കാന, പന്നിമറ്റം പ്രദേശവാസികള്‍ കുടിവെള്ളം ഉപയോഗിക്കാത്തവരാണോ...?

കോട്ടയം: അഞ്ചു മാസമായി കുടിവെള്ളത്തിനായി കാത്തിരിക്കുന്ന ഒരു ജനത. വാട്ടര്‍ അതോറിറ്റിയുടെ പാക്കില്‍ - മാവിളങ്ങ്‌ ലൈനിലാണ്‌ അഞ്ചു മാസമായി കുടിവെള്ളമെത്താത്തത്‌.
കഴിഞ്ഞ സെപ്‌റ്റംബര്‍ 13ന്‌ രാവിലെയാണ്‌ അവസാനമായി ലൈനില്‍ വെള്ളമെത്തിയതെന്നു നാട്ടുകാര്‍ പറയുന്നു.
ബുക്കാന, പന്നിമറ്റം പ്രദേശങ്ങളിലാണ്‌ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്‌.
കിണറുകള്‍ വറ്റി വരണ്ടതോടെ ഉയര്‍ന്ന വില നല്‍കി സ്വകാര്യ ടാങ്കറുകളില്‍ ജനങ്ങള്‍ വെള്ളം വാങ്ങിയാണ്‌ പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്‌്.
വാട്ടര്‍ അതോറിറ്റി ഓഫീസില്‍ അന്വേക്ഷിക്കുമ്പോള്‍ പണികള്‍ നടക്കുന്നതിനാല്‍ തടസപ്പെടുമെന്നാണ്‌ അറിയിപ്പ്‌. എന്നാല്‍, എന്ന്‌ പണി തീരുമെന്നോ ,ജലവിതരണം എന്ന്‌ നടക്കുമെന്നൊ പറയുന്നില്ല. മറ്റ്‌ ചില ഭാഗങ്ങളില്‍ ഇതിനോടകം തന്നെ പല പ്രാവശ്യം ജലവിതരണം നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ പറയുന്നു.

Ads by Google
Advertisement
Wednesday 04 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW