Wednesday, March 11, 2026 Last Updated 29 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.05 AM

സ്വകാര്യ അന്തര്‍ സംസ്‌ഥാന ബസുകള്‍തന്നെ ആശ്രയം

കോട്ടയം:തോന്നിയ നിരക്കില്‍, ആവശ്യം പോലെ സ്വകാര്യ അന്തര്‍ സംസ്‌ഥാന ബസുകള്‍ തന്നെ ആശ്രയം.ഐ.ടി ജീവനക്കാരടക്കം ബംഗളൂരുവിനെ ആശ്രയിക്കുന്നവരേറെയുള്ള ജില്ലയ്‌ക്ക് പ്രയോജനപ്പെടും വിധം കൂടുതല്‍ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ്‌ തുടര്‍ന്നു യാത്രക്കാര്‍. സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ബംഗളുരില്‍ സാധാരണണക്കാര്‍ക്ക്‌ പ്രാപ്യമായ നിരക്കില്‍ ബംഗളുരുവില്‍ എത്തണമെങ്കില്‍ ഐലന്‍ഡ്‌ എക്‌പ്രസ്‌ തന്നെ ആശ്രയം. ഐലന്റില്‍ ടിക്കറ്റ്‌ ലഭിക്കുകയെന്നതും ശ്രമകരം തന്നെ.
പുതിയ ട്രെയിനുകളെക്കുറിച്ച്‌ പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം കേള്‍ക്കാറുള്ളതും ആവശ്യപ്പെടാറുള്ളതും ബംഗളുരു സര്‍വീസിനെക്കുറിച്ചാണ്‌. വന്ദേഭാരത്‌, അമൃത്‌ ഭാരത്‌ എക്‌്സ്‌പ്രസ്‌ എന്നിവ വന്നപ്പോഴും ഈ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ബംഗളുരു യാത്രക്കാര്‍ ഏറെയുള്ള കോട്ടയം വഴി ഒരു പുതിയ ട്രെയിന്‍ എന്ന ആവശ്യത്തിനു മാത്രം പരിഹാരമാകുന്നില്ല.
പുതുതായി ആരംഭിച്ച മംഗളൂരു എക്‌സ്പ്രസ്‌ ബംഗളൂരുവിലേക്ക്‌ നീട്ടണമെന്ന ആവശ്യവും ശക്‌തമാണ്‌. അമൃത്‌ ഭാരത്‌ എക്‌സ്പ്രസ്‌ ട്രെയിനുകളില്‍ ഒന്ന്‌ മംഗളൂരുവരെ മാത്രമേയുള്ളൂ. വെള്ളിയാഴ്‌ച വൈകിട്ടും ഞായാറാഴ്‌ച വൈകിട്ടുമാണ്‌ ബംഗളൂരുവില്‍ നിന്ന്‌ കോട്ടയത്തേയ്‌ക്കും തിരിച്ചും യാത്രക്കാര്‍ ഏറെയുള്ളത്‌.
ഈ ദിവസങ്ങളിലും ഓണ, ക്രിസ്‌മസ്‌, വിഷുക്കാലങ്ങളിലും ബംഗളുരുവില്‍ നിന്നു കോട്ടയത്തേയ്‌ക്കോ, കോട്ടയം വഴിയോ മുപ്പതിലേറെ സ്വകാര്യ അന്തര്‍ സംസ്‌ഥാന ബസുകളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. അഞ്ചോ, ആറോ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകളും.ഐ.ടി ജീവനക്കാര്‍ മാത്രമല്ല വിവിധ വിദ്യാര്‍ത്ഥികളും ബംഗളൂരുവിലുണ്ട്‌. മംഗലാപുരത്തേയ്‌ക്കുള്ള പുതിയ ട്രെയിന്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക്‌ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ഉപകരിച്ചേക്കും. എന്നാല്‍ ഒരു ട്രെയിന്‍ ബംഗളുരുവിനായിരുന്നെങ്കില്‍ കൂടുതല്‍ പ്രയോജനപ്പെടുമായിരുന്നുവെന്നാണ്‌ അഭിപ്രായംട്രെയിനുകളുടെ കുറവ്‌ മൂലം സ്വകാര്യ ബസുകളുടെ കൊള്ളയ്‌ക്ക് തലവയ്‌ക്കേണ്ട ഗതികേടിലാണ്‌ യാത്രക്കാര്‍. ആള്‍ കൂടുമ്പോള്‍ ടിക്കറ്റിന്‌ കഴുത്തറപ്പന്‍ ചാര്‍ജാണ്‌ ഈടാക്കുന്നത്‌. ആളുകള്‍ കൂടിയതോടെ കോട്ടയത്ത്‌ നിന്നുള്ള അന്തര്‍സംസ്‌ഥാന സ്വകാര്യ ബസുകളുടെ എണ്ണവും കൂടി. ഈ സാദ്ധ്യത റെയില്‍വേ പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ വര്‍ഷങ്ങളായി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കുന്നുണ്ട്‌.എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റികോട്ടയത്തേയ്‌ക്ക് നീട്ടിയാലും പ്രശ്‌നത്തിനു പാതി പരിഹാരമാകും.

Ads by Google
Advertisement
Wednesday 04 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW