Friday, March 13, 2026 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.04 AM

രാമപുരത്ത്‌ ചതുപ്പ്‌ നിലം മണ്ണിട്ട്‌ നികത്തല്‍ തകൃതി ; കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

uploads/news/2026/02/823848/3.jpg

രാമപുരം: ചതുപ്പ്‌ നിലം മണ്ണിട്ട്‌ നികത്തുന്നത്‌ തകൃതിയായി നടക്കുന്നത്‌ തിരിഞ്ഞ്‌ നോക്കാതെ റവന്യൂ ഉദ്യോഗസ്‌ഥര്‍. മണ്ണ്‌ മാഫിയകളുടെ നേതൃത്വത്തില്‍ രാമപുരം പഞ്ചായത്തിലെ വെള്ളാഞ്ചിറയിലാണ്‌ കൃഷിക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന പാടം മണ്ണിട്ട്‌ നികത്തുന്നത്‌. വെള്ളാഞ്ചിറ, നെല്ലിയാനിക്കുന്ന്‌ പ്രദേശങ്ങളില്‍ 100 കണക്കിന്‌ വീട്ടുകാരുടെ കിണറ്റിലെ ജലമാണ്‌ അടിക്കടി പാടം നികത്തുന്നത്‌ കാരണം താഴ്‌ന്ന്‌ പോകുന്നത്‌. ചെറിയ വിലയ്‌ക്ക്‌ റോഡ്‌ സൈഡിലെ പാടം മേടിച്ച്‌ നികത്തുന്നതിന്‌ വന്‍ തുകയ്‌ക്കാണ്‌ മണ്ണ്‌ മാഫിയ കരാര്‍ എടുക്കുന്നത്‌. രാത്രികാലത്തില്‍ മണ്ണ്‌ നികത്തല്‍ നടക്കുന്നത്‌. അനേ്വഷിച്ച്‌ നടപടി എടുക്കേണ്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ കിമ്പളം നല്‍കിയാണ്‌ നിലം നികത്തല്‍ തകൃതിയായി നടക്കുന്നത്‌. ചതുപ്പ്‌ നിലങ്ങള്‍ ഇല്ലാതായപ്പോള്‍ ആ പ്രദേശത്തെ കുടിവെള്ളത്തിന്‌ ക്ഷാമമായി.
പോലീസ്‌, റവന്യൂ അധികാരികളുടെ ഒത്താശയോടെയാണ്‌ നികത്തല്‍ നടക്കുന്നത്‌. അടിയന്തരമായി പാടം നികത്തല്‍ നിര്‍ത്തിയില്ലെങ്കില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക്‌ കുടിവെള്ളം കിട്ടാക്കനിയാകും.

Ads by Google
Advertisement
Wednesday 04 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW