-->
തൊടുപുഴ: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളം അതിപ്രാധാന്യമുള്ള എയിംസ് പോലുള്ള പദ്ധതികളും അതിവേഗ റെയില്‍ പദ്ധതികളും കേരളം ആവശ്യപ്പെട്ടിട്ടും കേവലം കടലാമ പ്രചജനന കേന്ദ്രം അനുവദിച്ചതിലൂടെ കേരളത്തിന്റെ ടൂറിസ്‌റ്റ് മേഖലയ്‌ക്കും ചെമ്മീന്‍ പോലുള്ള സമുദ്ര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും ഹാനികരമായ പദ്ധതി അനുവദിച്ചിലൂടെ കേരളത്തിന്റെ സാമ്പത്തിക രംഗം അട്ടിമറിച്ച കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഈ സമരം സൂചന മാത്രമാണെന്ന് സമരം ഉദ്‌ഘാടനം ചെയ്‌ത് ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.ഐ. ബെന്നി പറഞ്ഞു.
റബറിന്റെയും മറ്റ് നാണ്യവിളകളുടെയും താങ്ങുവിലയെ കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാതെ കേരളത്തിലെ കര്‍ഷകരെയും അവഗണിച്ച ബജറ്റ് ആണ് കേന്ദ്രസര്‍ക്കാരിന്റെതെന്ന് ബെന്നി കുറ്റപ്പെടുത്തി.
പ്രതിഷേധ യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. ജോയി മൈലാടി, ടി.ജെ പീറ്റര്‍, ജോസ് ഓലിയില്‍, മുനീര്‍ സി.എം, പി.ജെ തോമസ്, ലാലു കോയിത്താനം, രാജേശ്വരി ഹരിധരന്‍, റോബിന്‍ മൈലാടി, സണ്ണി മാത്യു, എം.എച്ച് സജീവ്, സെബാസ്‌റ്റ്യന്‍ മാത്യു, കെ.ജി സജിമോന്‍, മാര്‍ട്ടിന്‍ ജോസഫ്, റഷീദ് കാപ്രാട്ടില്‍, ശാലിനി ശശിധരന്‍, അനീസ് ജോണ്‍, മായ രതീഷ്, ഷുക്കൂര്‍ ഇസ്‌മായില്‍, ജെ.എസ് ജോണ്‍, സുലൈമാന്‍ ഒറ്റത്തോട്ടത്തില്‍, ജോയി കട്ടക്കയം, എസ്.ജി സുദര്‍ശനന്‍, ടി.എല്‍ അക്‌ബര്‍, ഷരീഫ് പാലമല, ടി.എച്ച് ഹാരിസ്, എം.പി അഷറഫ്, സി.കെ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.