Friday, March 13, 2026 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.03 AM

സമരപ്രചാരണ മേഖലാ ജാഥയ്‌ക്ക് സ്വീകരണം നല്‍കി

നെടുങ്കണ്ടം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള കോ ഓപറേറ്റീവ്‌ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സംസ്‌ഥാന ജാഥയ്‌ക്ക് നെടുങ്കണ്ടത്ത്‌ സ്വീകരണം നല്‍കി. സംസ്‌ഥാന പ്രസിഡന്റ്‌ എം. സുകുമാരന്‍ ക്യാപ്‌റ്റനായ ജാഥയ്‌ക്കാണ്‌ നെടുങ്കണ്ടത്ത്‌ സ്വീകരണം നല്‍കിയത്‌. സഹകരണ പെന്‍ഷന്‍കാര്‍ക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്ന ക്ഷാമാശ്വാസം 2021 മുതല്‍ നിര്‍ത്തലാക്കിയത്‌ 10 ശതമാനമായി പുനസ്‌ഥാപിക്കുക, പെന്‍ഷണ്‍ പരിഷ്‌കരണം നടപ്പിലാക്കുക, 15 ശതമാനം ഇടക്കാല ആശ്വാസം അനുവദിക്കുക, മെഡിസെപ്‌ മാതൃകയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ നടപ്പാക്കുക, പെന്‍ഷന്‍ പരിധി വര്‍ധിപ്പിക്കുക, മെഡിക്കല്‍ അലവന്‍സ്‌ വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ബോര്‍ഡിന്റെ ഫണ്ടിലേക്ക്‌ സംഘങ്ങളുടെ വിഹിതം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രാതിനിത്യം ജീവനക്കാരുടെ പ്രാതിനിത്യത്തിന്‌ തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഒമ്പത്‌ മുതല്‍ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍ അസോസിയേഷന്‍ സത്യാഗ്രഹ സമരം നടത്തുകയാണ്‌. തുടര്‍ന്ന്‌ 22 മുതല്‍ അനിശ്‌ചിതകാല നിരാഹാര സമരവും നടത്തും. ഇതിന്‌ മുന്നോടിയായുള്ള തെക്കന്‍ മേഖലാ ജാഥയ്‌ക്കാണ്‌ നെടുങ്കണ്ടത്ത്‌ സ്വീകരണം നല്‍കിയത്‌.
അസോസിയേഷന്‍ താലൂക്ക്‌ പ്രസിഡന്റ്‌ കെ.സി. ചാക്കോ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്‌റ്റന്‍ എം. സുകുമാരന്‍, വൈസ്‌ ക്യാപ്‌റ്റനായ സംസ്‌ഥാന ട്രഷറാര്‍ കെ.എം തോമസ്‌, കെ.എസ്‌ രാധാകൃഷ്‌ണന്‍, കെ.ജി രാധാകൃഷ്‌ണമേനോന്‍, പി.എന്‍ സുകു, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 04 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW