-->
ചെറുതോണി: കിളിയാര്‍കണ്ടം തിരുകുടുംബ ദേവാലയത്തില്‍ തിരുനാള്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസ് ചെമ്മരപ്പള്ളി അറിയിച്ചു. ആറിന് വൈകിട്ട് 4.30 ന് തിരുനാള്‍ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്‌ഠ, ലദീഞ്ഞ്. അഞ്ചിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. സെബാസ്‌റ്റ്യന്‍ വടക്കേല്‍. സിമിത്തേരി സന്ദര്‍ശനം. ഏഴിന് നാലിന് നൊവേന, ലദീഞ്ഞ്. 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന- ഫാ. റോബി കണ്ണഞ്ചിറ. ആറിന് പ്രദക്ഷിണം കിളിയാര്‍ കുരിശടിയിലേക്ക്. 6.45 ന് തിരുനാള്‍ സന്ദേശം- ഫാ. റോയി കണ്ണഞ്ചിറ. 7.15 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. എട്ടിന് സമാപന ആശിര്‍വാദം, വാദ്യമേളങ്ങള്‍.
എട്ടിന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന, ഒമ്പതിന് ബെദ്‌സയ്‌ദാ മീറ്റ് 2026 പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വൃദ്ധ മാതാപിതാക്കളുടെയും കിടപ്പുരോഗികളുടെയും സംഗമം.
9.30 ന് പൊന്തിഫിക്കല്‍ കുര്‍ബാന. സന്ദേശം-മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, 4.30 ന് നൊവേന, ലദിഞ്ഞ്. അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. ജോസഫ് തച്ചുകുന്നേല്‍, തിരുനാള്‍ സന്ദേശം-ഫാ. മാത്യു കുഴികണ്ടത്തില്‍. 7.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്.