-->
കട്ടപ്പന: സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാള്‍ അഞ്ച് മുതല്‍ എട്ട് വരെ നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഇടവക മധ്യസ്‌ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെയും, വിശുദ്ധ സെബസ്‌തത്യാനോസിന്റെയും തിരുനാളിനാണ് അഞ്ചിന് തുടക്കമാകുന്നത്.
അഞ്ചിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 4.45ന് കൊടിയേറ്റും ലദിഞ്ഞും- ഫെറോനാ വികാരി ഫാ. ജോസ് മംഗലത്തില്‍ തിരുനാള്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് അഞ്ചിന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്കും നൊവേനയ്‌ക്കും ഓസാനം ഇം?ീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുല്ലാന്തനാല്‍ കര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഇടവകയിലെ എല്ലാ വീടുകളിലേക്കും കഴുന്ന് കൊണ്ടുപോകും.
ആറിന് സകല മരിച്ചവരുടെയും തിരുനാള്‍ ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞു 4.30ന് എല്ലാ കൂട്ടായ്‌മകളില്‍ നിന്നും കഴുന്നു പ്രദക്ഷിണം പള്ളിയില്‍ എത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനക്ക് മുന്‍ വികാരിമാരായ ഫെറോനാ വികാരി ഫാ. ആഗസ്‌റ്റിന്‍ നെല്ലിയാനി, ഫാ. ജോണ്‍ വെട്ടുവയലില്‍, ഫാ. ജോര്‍ജ് മണ്ഡപത്തില്‍, ഫാ. ജസ്‌റ്റിന്‍ പഴേപറമ്പില്‍, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. വില്‍ഫിച്ചന്‍ തെക്കെവയലില്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്യം വഹിക്കും. തുടര്‍ന്ന് 6.30ന് സെമിത്തേരി സന്ദര്‍ശനവും. പ്രാര്‍ഥനകളും നടക്കും.
രാത്രി ഏഴിന് കലാവിരുന്ന്. ഏഴിന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 3.30ന് ജപമാല, 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. വര്‍ഗീസ് മണക്കാട്ട് തുടര്‍ന്ന് വൈകുന്നേരം 6.30ന് ആഘോഷമായ ടൗണ്‍ പ്രദക്ഷിണം. എട്ടിന് ടൗണ്‍ കപ്പേളയില്‍ ലദീഞ്ഞ്, തിരുനാള്‍ സന്ദേശം- പ്രഫ. ഹാരി. സി. ജോസഫ് സെന്റ് ഡോമിനിക് കോളജ് കാഞ്ഞിരപ്പള്ളി, 8.30ന് വാദ്യ മേളങ്ങള്‍, രാത്രി ഒന്‍പതിന് ആകാശവിസ്‌മയം. തിരുനാള്‍ സമാപന ദിനമായ എട്ടിന്‌് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, 9.30ന് നടക്കുന്ന ആഘോഷമായ റാസ കുര്‍ബാനക്ക് അസിസ്‌റ്റന്റ് വികാരി, ഫാ ജോസഫ് നിരവത്ത് കാര്‍മികത്യം വഹിക്കും.
അസി. വികാരി ഫാ. അനൂപ് കരിങ്ങാട് സന്ദേശം നല്‍കും. തുടര്‍ന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഗ്രേസ് മൗണ്ട് വികാരി ഫാ. വര്‍ഗീസ് പാറക്കല്‍ കാര്‍മികത്യം വഹിക്കും.
6.30 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞു, 7.45ന് സമാപന ആശീര്‍വ്വാദം. വാദ്യമേളങ്ങള്‍, തിരുനാള്‍ കൊടിയിറക്ക്. തുടര്‍ന്ന് റോയല്‍ ബീറ്റ്‌സ് പത്തനം തിട്ട അവതരിപ്പിക്കുന്ന ഗാനമേളയും നടക്കുമെന്ന് ഫെറോനാ വികാരി ഫാ. ജോസ് മംഗലത്തില്‍, അസി. വികാരി ഫാ. അനൂപ് കരിങ്ങാട്, ജോഷി പുത്തന്‍പുരക്കല്‍ എന്നിവര്‍ പറഞ്ഞു.