Friday, March 13, 2026 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.03 AM

പാറവീണ്‌ വീട്‌ നഷ്‌ടപ്പെട്ട വീട്ടമ്മ ഓഫീസുകള്‍ കയറിയിറങ്ങുന്നു

ചെറുതോണി: മലമുകളില്‍നിന്നു പാറവീണ്‌ വീട്‌ നഷ്‌ടപ്പെട്ട വിധവയായ വീട്ടമ്മ നഷ്‌ടപരിഹാരത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടുന്നു. കീരിത്തോട്‌ പകുതിപ്പാലം കവടിയാര്‍ കുന്നേല്‍ സരോജിനിയാണ്‌ പകരം സ്‌ഥലവും വീടിനുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്‌.
കഴിഞ്ഞ ഒക്‌ടോബര്‍ 25 നാണ്‌ മലയില്‍നിന്ന്‌ പാറവീണ്‌ വീട്‌ നഷ്‌ടപ്പെട്ടത്‌. 2017-ല്‍ ബ്ലോക്കില്‍ നിന്ന്‌ ലഭിച്ച ധനസഹായം ഉപയോഗിച്ച്‌ നിര്‍മിച്ച വീടാണ്‌ നഷ്‌ടപ്പെട്ടത്‌. അഞ്ച്‌ സെന്റാണ്‌ സ്വന്തമായുള്ളത്‌. ഈ സ്‌ഥലവും നഷ്‌ടപ്പെട്ടു.
അപകടത്തെത്തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ റവന്യൂ അധികാരികളും ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റ്യനും പകരം വീടും സ്‌ഥലവും നല്‍കാമെന്ന്‌ അറിയിച്ചിരുന്നു. വാടക വീട്ടിലേക്ക്‌ മാറാനും നിര്‍ദേശിച്ചിരുന്നു.
വാടക സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചിരുന്നതാണ്‌. എന്നാല്‍ ഇതുവരെ വാടക ലഭിച്ചില്ല. മൂന്ന്‌ മക്കളുമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ്‌ താമസിക്കുന്നത്‌. ആഹാരത്തിനു പോലും ബുദ്ധിമുട്ടുകയാണ്‌.
അതിനാല്‍ ജനപ്രതിനിധികള്‍ ഇടപെട്ട്‌ സരോജിനിക്കും മക്കള്‍ക്കും അന്തിയുറങ്ങാന്‍ വീടും സ്‌ഥലവും അനുവദിക്കണമെന്ന്‌ കുടുംബം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 04 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW