-->
പെരുമ്പാവൂര്‍: വെങ്ങോലയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. പുളിയാംമ്പിള്ളിയില്‍ കണ്ടന്തറ മൂത്തേടം സഗീറിന്റെ ഉടമസ്‌ഥതയിലുള്ള മക്കാര്‍ സണ്‍സ് പ്ലൈവുഡ് കമ്പിനിയിലാണ് അഗ്നിബാധയുണ്ടായത്.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പട്ടിമറ്റം, പെരുമ്പാവൂര്‍, ആലുവ, തൃക്കാക്കര, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിലയങ്ങളില്‍ നിന്നുള്ള 8 യൂണിറ്റുകള്‍ 5 മണിക്കൂര്‍ പ്രയതിനിച്ചാണ് തീ അണച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍മാരായ എന്‍.എച്ച്. അസൈനാര്‍ (പട്ടിമറ്റം), ടി.കെ. സുരേഷ് (പെരുമ്പാവൂര്‍) സബി ബൈജു (തൃക്കാക്കര) കെ.എന്‍. സതീഷ് (മൂവാറ്റുപുഴ) എന്നിവരുടെ നേതൃതത്തില്‍ 60 അംഗ സേനാംഗങ്ങളാണ് പങ്കെടുത്തത്. പെരിയാര്‍വാലി കനാലില്‍ നിന്ന് വെളളം ലഭിച്ചതിനാല്‍ തീ അണക്കല്‍ എളുപ്പമായി. വിനിയര്‍, പ്ലൈവുഡ്, പാനല്‍ ബോര്‍ഡ്, ഡ്രയര്‍ മോട്ടോര്‍ മുതലായവ ഭാഗികമായി കത്തി.