-->
ആലുവ: റയില്‍വേ സ്‌റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്‌ഥാനത്തൊഴിലാളി പോലീസ് പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശി ഉദ്‌ഷാബ് പ്രധാന്‍ (26)നെയാണ് റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇയാള്‍ക്ക് പെയ്‌ന്റിംഗ് ജോലി എന്നാണ് പറഞ്ഞിട്ടുള്ളത്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ജെ.ഉമേഷ് കുമാര്‍, ആലുവ ഡി വൈ എസ് പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്‌ടര്‍ ജി.പി മനു രാജ് , സബ് ഇന്‍സ്‌പെക്‌ടര്‍ കെ. നന്ദകുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.