-->
ചേര്‍ത്തല: ബൈക്കപകടത്തില്‍ പരുക്കേറ്റെത്തിയയാളുടെ കാലില്‍ പ്ലാസ്‌റ്ററിടുന്നതു മൊബൈലില്‍ പകര്‍ത്തുന്നതു തടഞ്ഞതിന്റെ പേരില്‍ താലൂക്ക് ആശുപത്രി യുവാക്കളുടെ അക്രമം. ഡ്യട്ടിയിലുണ്ടാ യിരുന്ന ഡോക്‌ടറെയും ജീവനക്കാരെയും കൈയേറ്റം ശ്രമിച്ച സംഘം അത്യാഹിത വിഭാഗത്തിലെ ടൈലുകളും ഉപകരണങ്ങളുമടക്കം അടിച്ചു പൊട്ടിച്ചു.
മുന്നുപേര്‍ അറസ്‌റ്റില്‍. കടക്കരപ്പള്ളി പഞ്ചായത്ത് പാലച്ചുവട് ഷിന്റോ(29) മൂന്നാം വാര്‍ഡില്‍ പാലച്ചുവട്ടില്‍ ഷിജോ(27) സഹോദരന്‍ ഷിനു (25)എന്നിവരെയാണ് പിടികൂടിയത്.
തിങ്കളാഴ്‌ച രാത്രി പത്തോടെയായിരുന്നു അക്രമം. ബൈക്ക പകടത്തില്‍ പരുക്കേറ്റ ഷിന്റോയെ ഷിജോയും ഷിനുവും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ഇവിടെ എത്തിയപ്പോള്‍ മുതല്‍ നഴ്‌സുമാരോടടക്കം മൂവരും മോശമായി പെരുമാറി.
എക്‌സറെ എടുത്തശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടറും നഴ്‌സിങ് അസിസ്‌റ്റന്റും ചേര്‍ന്ന് ഷിന്റോയുടെ കാലില്‍ പ്ലാസ്‌റ്ററിടാന്‍ തുടങ്ങിയതോടെ മറ്റു രണ്ടു പേര്‍ മുറിയില്‍ അതിക്രമിച്ചു കയറി രംഗം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതു വിലക്കിയതോടെയായിരു ന്നു അക്രമം. നഴ്‌സുമാരെ മുറിക്കുളളി ലാക്കി വാതിലടച്ച് ഭീകരാന്തരീഷം സൃഷ്‌ടിച്ച സംഘം മറ്റു രോഗികള്‍ക്കുനേരേ ഭീഷണി ഉയര്‍ത്തി.
എയ്‌ഡ് പോസ്‌റ്റിലെ പോലീസെത്തിയെങ്കിലും അവര്‍ക്കു നേരെയും അസഭ്യ വര്‍ഷം നടത്തി. കൂടുതല്‍ ഉദ്യോഗസ്‌ഥരെത്തിയാണ് ഇവരെ പിടകൂടിയത്.
അത്യാഹിത വിഭാഗത്തിലെ പരിചരണ മുറിയുടെ വാതിലുകളോടു ചേര്‍ന്ന ടൈലുകള്‍ അടിച്ചു പൊളിച്ചു വാതിലിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തു.