-->
ഹരിപ്പാട്: സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വലിയഴീക്കല്‍ കുന്നുംപുറത്ത് വീട്ടില്‍ എന്‍. സജീവന് കണ്ണീരോടെ വിട നല്‍കി. ഇന്നലെ രാവിലെ ഒമ്പതോടെ മൃതദേഹം സി.പി.എം. ഹരിപ്പാട് ഏരിയകമ്മിറ്റി ഓഫീസിലും തുടര്‍ന്ന് കാര്‍ത്തികപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലും ആറാട്ടുപുഴ തെക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസിലും ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലും പൊ തുദര്‍ശനത്തിനുവച്ചു. സ്‌ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു.
മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ്, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്‌ജന്‍, എച്ച്. സലാം, എം.എസ്. അരുണ്‍കുമാര്‍, സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത , ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സംസ്‌ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ്, സി.പി.ഐ ദേശീയ കൗണ്‍സിലംഗങ്ങളായ ടി.ജെ. ആഞ്ചലോസ്, ടി.ടി. ജിസ്‌മോന്‍ തുടങ്ങി നിരവധി നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് വലിയഴിക്കലുള്ള വീട്ടില്‍ സംസ്‌ക്കാരചടങ്ങുകള്‍ നടന്നു.
അനുശോചനയോഗത്തില്‍ സി.പി.എം കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ഏരിയ സെക്രട്ടറി സി. പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ , സി.ബി. ചന്ദ്രബാബു, കെ.എച്ച്. ബാബുജാന്‍, പി.പി. ചിത്തരഞ്‌ജന്‍, എം. സത്യപാലന്‍, സിസി, അഡ്വ.എസ്‌എ. ഷാജഹാന്‍, എസ്. വിനോദ്‌കുമാര്‍, എ.എം.ആരിഫ്, ടി.കെ. ദേവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.