Thursday, March 12, 2026 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.00 AM

കയര്‍ ഉത്‌പന്ന നിര്‍മാണ പ്രതിസന്ധി; ഉപരോധ സമരം നാളെ

ആലപ്പുഴ: കയര്‍ ഉത്‌പന്ന നിര്‍മാണ മേഖലയിലെ പ്രതിസന്ധിയില്‍ കയര്‍ കോര്‍പറേഷനെതിരേ ഉപരോധവുമായി കേരളാ സ്‌റ്റേറ്റ്‌ സ്‌മാള്‍ സ്‌കെയില്‍ കയര്‍ മാനുഫാക്‌ചറേഴ്‌സ് ഫെഡറേഷന്‍. കയര്‍ കോര്‍പറേഷന്‌ മുന്നില്‍ നാളെ രാവിലെ 10-ന്‌ ഉപരോധം എ.ഐ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ്‌ ടി.ജെ. ആഞ്ചലോസ്‌ ഉദ്‌ഘാടനം ചെയ്യും. ഫെഡറേഷന്‍ ആക്‌ടിങ്‌ പ്രസിഡന്റ്‌ എന്‍.വി.തമ്പി അധ്യക്ഷനാകും.
കയര്‍ കോര്‍പറേഷന്‍ സംഘങ്ങള്‍ക്ക്‌ നല്‍കാനുള്ള ഉത്‌പന്ന വില കുടിശിക നല്‍കുക, സംഘങ്ങള്‍ക്കുള്ള മാര്‍ക്കറ്റിങ്‌ ഡെവലപ്പ്‌മെന്റ്‌ അസിസ്‌റ്റന്‍സ്‌ നല്‍കുക, 100 ഫുള്‍ ഓട്ടോമാറ്റിക്‌ സ്‌പിന്നിങ്‌ മെഷീന്‍ അനുവദിക്കുക, കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡിനും റിവോള്‍വിങ്‌ ഫണ്ട്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.
തടുക്ക്‌ ഉത്‌പാദനമേഖല പൂര്‍ണമായും സ്‌തംഭിച്ചിരിക്കുകയാണ്‌. ചെറുകിട ഉത്‌പാദക സഹകരണ സംഘങ്ങള്‍ക്ക്‌ 50 ലക്ഷം മുതല്‍ അഞ്ചുകോടിവരെയാണ്‌ കയര്‍ കോര്‍പറേഷനില്‍നിന്നു ലഭിക്കാനുള്ളതെന്നും അവര്‍ വ്യക്‌തമാക്കി. കേരളാ സ്‌റ്റേറ്റ്‌ സ്‌മാള്‍ സ്‌കെയില്‍ കയര്‍ മാനുഫാക്‌ചറേഴ്‌സ് ഫെഡറേഷന്‍ ആക്‌ടിങ്‌ പ്രസിഡന്റ്‌ എന്‍.വി. തമ്പി, ജനറല്‍ സെക്രട്ടറി ഡി. സനല്‍കുമാര്‍, സെക്രട്ടറി കെ.വി. സതീശന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 04 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW