Friday, March 13, 2026 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.00 AM

നിയമസഭാ തെരഞ്ഞെടുപ്പ്‌: സ്‌ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക്‌ മുന്നണികള്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ ഒമ്പത്‌ മണ്ഡലങ്ങളിലെയും സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച്‌ വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ തിരക്കിട്ട ആലോചനയിലേക്ക്‌. തങ്ങളുടെ സിറ്റിങ്‌ സീറ്റുകളിലാണ്‌ വിവിധ കക്ഷികള്‍ സ്‌ഥാനാര്‍ഥി നിര്‍ണയ നടപടികളിലേക്ക്‌ കടക്കുന്നത്‌. മുസ്ലീം ലീഗ്‌ സീറ്റ്‌ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എട്ട്‌ മണ്ഡലങ്ങളിലെയും സ്‌ഥാനാര്‍ഥി നിര്‍ണയവുമായി കോണ്‍ഗ്രസ്‌ മുന്നോട്ടുപോകുകയാണ്‌. കുട്ടനാട്‌ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്റെ കൈവശമായതിനാല്‍ അതൊഴികെയുള്ള എട്ടിടങ്ങളിലെ സ്‌ഥാനാര്‍ഥി പരിഗണനാപട്ടിക ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വം കെ.പി.സി.സി. നേതൃത്വത്തിന്‌ കൈമാറി.
ഹരിപ്പാട്‌്-രമേശ്‌ ചെന്നിത്തല, ആലപ്പുഴ- എം.ജെ. ജോബ്‌, എ.എ. ഷുക്കൂര്‍, എം.പി. പ്രവീണ്‍, അമ്പലപ്പുഴ-എം. ലിജു, എ.എ. ഷുക്കൂര്‍, ബി. ബാബുപ്രസാദ്‌, ഷാനിമോള്‍ ഉസ്‌മാന്‍, എം.പി പ്രവീണ്‍, കിഷോര്‍ ബാബു, കായംകുളം-ബി. ബാബുപ്രസാദ്‌, കെ.പി. ശ്രീകുമാര്‍, ഇ. സമീര്‍, എന്‍. രവി, ത്രിവിക്രമന്‍ തമ്പി, അരിത ബാബു, ചെങ്ങന്നൂര്‍- ബി. ബാബു പ്രസാദ്‌, എബി കുര്യാക്കോസ്‌, സുനില്‍ പി. ഉമ്മന്‍, ബിനു ചുള്ളിയില്‍, അരൂര്‍- ഷാനിമോള്‍ ഉസ്‌മാന്‍, എം.ജെ. ജോബ്‌, എം.പി. പ്രവീണ്‍, ചേര്‍ത്തല- സി.കെ. ഷാജിമോഹന്‍, എസ്‌. ശരത്ത്‌, കെ.ആര്‍. രാജേന്ദ്രപ്രസാദ്‌, വി.കെ ബൈജു, മാവേലിക്കര-മുത്താര രാജ്‌, എ.എം. രോഹിത്‌ എന്നിവരാണ്‌ പട്ടികയിലുള്ളത്‌.
കേരളാ കോണ്‍ഗ്രസിന്റെ സീറ്റായ കുട്ടനാടിനായി പ്രാദേശികമായി കോണ്‍ഗ്രസ്‌ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഏറ്റെടുക്കാനുള്ള സാധ്യത വിരളമാണെന്നറിയുന്നു. ഇവിടെ റെജി ചെറിയാന്‍, ജേക്കബ്‌ ഏബ്രഹാം എന്നിവരുടെ പേരാണ്‌ പ്രധാനമായും പരിഗണനയിലുള്ളത്‌.
കുട്ടനാടുമായി ബന്ധമുള്ള സംസ്‌ഥാന നേതാക്കളിലാരെയെങ്കിലും മത്സരിപ്പിക്കണമെന്ന അഭിപ്രായവും കേരളാകോണ്‍ഗ്രസിനുള്ളിലുണ്ട്‌.
എല്‍.ഡി.എഫില്‍ ഭൂരിഭാഗം സീറ്റുകളിലും സ്‌ഥാനാര്‍ഥികള്‍ ആരെന്നത്‌ വ്യക്‌തമാണ്‌. സി.പി.ഐയുടെ സീറ്റുകളായ ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദ്‌ വീണ്ടും മത്സരിക്കുമെന്ന്‌ ഉറപ്പാണ്‌. ഹരിപ്പാട്ട്‌ ടി.ടി. ജിസ്‌മോനാകും സ്‌ഥാനാര്‍ഥി. സി.പി.എം മത്സരിക്കുന്ന ആറ്‌ സീറ്റുകളില്‍ അരൂരിലും കായംകുളത്തുമൊഴികെ സിറ്റിങ്‌ എം.എല്‍.എമാര്‍ക്ക്‌ മാറ്റമുണ്ടാകാനിടയില്ല. ചെങ്ങന്നൂരില്‍ സജി ചെറിയാനും ആലപ്പുഴയില്‍ പി.പി. ചിത്തരഞ്‌ജനും അമ്പലപ്പുഴയില്‍ എച്ച്‌. സലാമും മാവേലിക്കരയില്‍ അരുണ്‍കുമാറും വീണ്ടും മത്സരിക്കാനാണ്‌ സാധ്യത.
അരൂരിലും കായംകുളത്തും സിറ്റിങ്‌ എം.എല്‍.എമാരെ മാറ്റിയാല്‍ പകരം ആരെ നിര്‍ത്തുമെന്ന കാര്യത്തില്‍ സാമുദായിക സമവാക്യങ്ങള്‍ അടക്കം പരിഗണിച്ച്‌ തീരുമാനമെടുക്കും.
സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്നാണ്‌ സൂചന. കുട്ടനാട്ടില്‍ എന്‍.സി.പിയുടെ തോമസ്‌ കെ. തോമസിന്‌ തന്നെയാകും സീറ്റ്‌. ഇക്കാര്യത്തില്‍ സി.പി.എമ്മിലും സി.പി.ഐയിലുമുള്‍പ്പടെ എതിരഭിപ്രായം ഉണ്ടെങ്കിലും ഘടകകക്ഷിയുടെ സംസ്‌ഥാന പ്രസിഡന്റ്‌ മത്സരിക്കുന്ന സീറ്റ്‌ ഏറ്റെടുക്കാന്‍ സി.പി.എം സംസ്‌ഥാന നേതൃത്വം തയാറാകില്ലെന്നാണ്‌ വ്യക്‌തമായ സൂചനകള്‍.
എന്‍.ഡി.എയിലും സ്‌ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രാഥമികമായി തുടങ്ങി. ചെങ്ങന്നൂര്‍, അമ്പലപ്പുഴ സീറ്റുകള്‍ക്ക്‌ പ്രത്യേക പ്രധാന്യം നല്‍കിയാണ്‌ ബി.ജെ.പി നീക്കം. കായംകുളം, അരൂര്‍, കുട്ടനാട്‌ സീറ്റുകളില്‍ മുന്നണി വലിയ മുന്നേറ്റം ലക്ഷ്യം വയ്‌ക്കുന്നു. നിലവില്‍ ഈ സീറ്റുകള്‍ ബി.ഡി.ജെ.എസിന്റേതാണ്‌. ജില്ലയില്‍ ചില സീറ്റുകള്‍ ഇരുപാര്‍ട്ടികളും വച്ചുമാറാനും സാധ്യതയുണ്ട്‌.

Ads by Google
Advertisement
Wednesday 04 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW