Friday, March 13, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.00 AM

വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ച കേസില്‍ മൂന്ന്‌ പ്രതികള്‍ അറസ്‌റ്റില്‍

അമ്പലപ്പുഴ: വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ച കേസില്‍ മൂന്ന്‌ പ്രതികള്‍ അറസ്‌റ്റില്‍. ഒളിവിലായ ഒരു പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളഞ്ഞ വഴിയൂണിറ്റംഗം ഷാക്കിറിന്‌ മര്‍ദനമേറ്റ സംഭവത്തിലാണ്‌ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡ്‌ വണ്ടാനം കൊല്ലംപറമ്പില്‍ ജാഫര്‍ (42), പതിനാലാം വാര്‍ഡ്‌ വണ്ടാനം പെരുമ്പള്ളി റഫീക്ക്‌ (37), പതിനാറാം വാര്‍ഡ്‌ വണ്ടാനം തൈപ്പറമ്പില്‍ കമ്പിവളപ്പ്‌ ഷൗക്കത്തലി (35) എന്നിവരെ അമ്പലപ്പുഴ സി.ഐ: എം. പ്രതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്‌.
കഴിഞ്ഞ ദിവസമാണ്‌ വളഞ്ഞവഴി ജങ്‌ഷനിന്‌ സമീപം വസ്‌ത്ര വ്യാപാരം ചെയ്യുന്ന ഷാക്കിറിനെ നാലംഗ സംഘം ഇരുമ്പുവടി ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി അതിക്രൂരമായിമര്‍ദിക്കുകയും കടയിലെ സാധനങ്ങള്‍ക്ക്‌ കേടുപാടുകള്‍ വരുത്തുകയും ചെയ്‌തത്‌.
തുടര്‍ന്ന്‌ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ മൂന്ന്‌ പ്രതികള്‍ അറസ്‌റ്റിലായത്‌. ഇവരെ പിന്നീട്‌ റിമാന്റ്‌ ചെയ്‌തു. ഷാക്കിര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇദ്ദേഹത്തിന്റെ സ്‌ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന ഒരു ജീവനക്കാരനെ ജോലിയില്‍ നിന്ന്‌ പറഞ്ഞു വിട്ടിരുന്നു. തുടര്‍ന്നാണ്‌ ഇതിന്റെ പേരില്‍ കടയില്‍ക്കയറി അക്രമം നടത്തിയത്‌.

Ads by Google
Advertisement
Wednesday 04 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW