Friday, March 13, 2026 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.45 AM

നീരിട്ടാടി റോഡിലുള്ള മദ്യഷോപ്പില്‍ വീണ്ടും മോഷണം

uploads/news/2026/02/823797/4.jpg

പനമരം: നീരിട്ടാടി റോഡിലുള്ള മദ്യഷോപ്പില്‍ വീണ്ടും മോഷണം. ബവ്‌റിജസിനു പിറകുവശത്തെ ജനറേറ്റര്‍ വച്ചിരിക്കുന്ന മുറിയുടെ വെന്റിലേറ്റര്‍ തകര്‍ത്താണ്‌ മോഷണം. 31ന്‌ രാത്രി പൂട്ടിപ്പോയ ഷോപ്പ്‌ ഒന്നാം തീയതിയിലെ അവധിക്കു ശേഷം കഴിഞ്ഞ ദിവസം രാവിലെ തുറന്നപ്പോഴാണ്‌ മോഷണവിവരം അറിയുന്നത്‌. പണം നഷ്‌ടപ്പെട്ടില്ലെങ്കിലും വിദേശമദ്യം മോഷണം പോയതായി സംശയമുണ്ട്‌. സ്‌റ്റോക്കുണ്ടായിരുന്ന മദ്യക്കുപ്പികളുടെ കണക്കെടുപ്പിന്‌ ശേഷമേ നഷ്‌ടത്തിന്റെ കണക്ക്‌ ലഭ്യമാകുകയുള്ളൂ. എക്‌സൈസും ഫൊറന്‍സിക്‌ വിദഗ്‌ധരും സംഭവസ്‌ഥലത്ത്‌ എത്തി പരിശോധന നടത്തി.
പുറകുവശത്തെ ഷട്ടറിന്റെ പൂട്ട്‌ തകര്‍ത്തും ജനലുകളുടെ ?ാസുകള്‍ തകര്‍ത്തും അകത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വെന്റിലേറ്റര്‍ കുത്തി പൊളിച്ചാണ്‌ മോഷ്‌ടാവ്‌ അകത്തുകയറിയതെന്ന്‌ ഷോപ്പ്‌ അസിസ്‌റ്റഡ്‌ മാനേജര്‍ വി.കെ.സജി പറഞ്ഞു. വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി.

Ads by Google
Advertisement
Wednesday 04 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW