Wednesday, March 11, 2026 Last Updated 20 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.45 AM

കടുവാസാന്നിധ്യം; തൊവരിമലയും പരിസരപ്രദേശങ്ങളും ആശങ്കയില്‍

uploads/news/2026/02/823796/3.jpg

അമ്പലവയല്‍: കടുവാസാന്നിധ്യം അറിഞ്ഞതോടെ ആശങ്കയിലായിരിക്കുകയാണ്‌ തൊവരിമലയും പരിസരപ്രദേശങ്ങളും.
ഏറെക്കാലമായി പുലിയുടെ ശല്യമുള്ള പ്രദേശത്താണ്‌ ഇപ്പോള്‍ കടുവയുടെ സാന്നിധ്യവും അറിഞ്ഞിരിക്കുന്നത്‌. തോട്ടം മേഖലയായതിനാല്‍ പ്രദേശത്ത്‌ ഏറെക്കാലമായി പുലി സൈ്വര്യവിഹാരം നടത്തുന്നുണ്ട്‌. ഇടയ്‌ക്കിടെ വളര്‍ത്തുമൃഗങ്ങളെ പുലി പിടികൂടാറുമുണ്ട്‌. ഇതിനിടയിലാണ്‌ ഇപ്പോള്‍ കടുവയുമെത്തിയത്‌. ജോലിക്കായി പോകുന്നവരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ കടുവയുടെ കണ്ടതോടെ ഏറെ പേടിച്ചാണു പുറത്തിറങ്ങുന്നത്‌. കൃഷിയില്ലാത്ത എസ്‌റ്റേറ്റിനോട്‌ ചേര്‍ന്നു കാടുപിടിച്ച ഭാഗങ്ങള്‍ ഏറെയുള്ളതിനാല്‍ വന്യമൃഗങ്ങള്‍ക്ക്‌ സ്വൈരമായി വിഹരിക്കാനാകും. തോട്ടം തൊഴിലാളികള്‍ ഏറെയുള്ള ഇവിടെ ജോലിക്ക്‌ പോകുന്നത്‌ ഭയത്തോടെയാണെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു.
കടുവയുടെ കണ്ടതോടെ തോട്ടത്തിനോട്‌ ചേര്‍ന്നുള്ള വലിയ കാടുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്‌തിരുന്നു. കടുവയെ കണ്ടെത്തുന്നതിന്‌ കൂടുതല്‍ ശ്രമങ്ങള്‍ വേണമെന്നും ക്യാമറകള്‍ സ്‌ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂട്‌ വച്ച്‌ പിടികൂടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌. കടുവയെ കണ്ടിട്ടും പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പിന്റെ ഭാഗത്ത്‌ നിന്നും യാതൊരുവിധ നീക്കവുമില്ലെന്ന ആക്ഷപവും ഉയരുന്നുണ്ട്‌.

Ads by Google
Advertisement
Wednesday 04 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW