Friday, March 13, 2026 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.45 AM

മാച്ച്‌ കലാകാര സംഗമം സംഘടിപ്പിച്ചു

uploads/news/2026/02/823793/4.jpg

മലപ്പുറം: കക്ഷി രാഷ്‌ട്രീയ ഭേദമന്യേ മലപ്പുറത്തെ എല്ലാ വിഭാഗം കലാകാരന്മാരുടെയും കൂട്ടായ്‌മയായ മലപ്പുറം ആര്‍ട്ട്‌ ആന്റ്‌ കള്‍ച്ചറല്‍ ഹെറിറ്റേജ്‌ കൂട്ടായ്‌മ (മാച്ച്‌) കലാകാര സംഗമം സംഘടിപ്പിച്ചു. മലപ്പുറം ടോപ്പ്‌ സ്‌കില്‍ ടീച്ചേഴ്‌സ് ട്രെയിനിങ്‌ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങ്‌ മലപ്പുറം നഗരസഭ പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാരിസ്‌ ആമിയന്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ പ്രതിപക്ഷ നേതാവ്‌ എം.കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാച്ച്‌ പ്രസിഡന്റ്‌ ബാബുരാജ്‌ കോട്ടക്കുന്ന്‌ അധ്യക്ഷത വഹിച്ചു.
മാച്ച്‌ ജനറല്‍ സെക്രട്ടറി മലയില്‍ ഹംസ സ്വാഗതവും ട്രഷറര്‍ ഹംസ മുണ്ടുപറമ്പ്‌ നന്ദിയും പറഞ്ഞു. ജില്ലാ ആസ്‌ഥാനത്ത്‌ കലാകാരന്മാര്‍ക്ക്‌ ഒത്തുകൂടാനും കലാസാംസ്‌കാരിക പരിപാടികള്‍ നടത്താനും ഒരു കലാ കേന്ദ്രം സ്‌ഥാപിക്കണമെന്ന്‌ മാച്ച്‌ കലാകാര സംഗമം പ്രമേയത്തിലൂടെ മലപ്പുറം നഗരസഭ അധികൃതരോട്‌ ആവശ്യപ്പെട്ടു. സംഗമത്തില്‍ ആള്‍ കേരള മാപ്പിള സംഗീത അക്കാദമി സെക്രട്ടറി മുസ്‌തഫ കൊടക്കാടന്‍, സുരേഷ്‌ ഇരിങ്ങല്ലൂര്‍, ശശി കുമാര്‍ സോപാനത്ത്‌, പി.എം. നസീര്‍, പെരുമ്പള്ളി ബഷീര്‍, നൗഷാദ്‌ മാമ്പ്ര, പ്രമോദ്‌ മണ്ണില്‍തൊടി, രവീന്ദ്രന്‍ മുണ്ടുപറമ്പ്‌, വേലായുധന്‍ മൂക്കുതല, മുജീബ്‌ കൂട്ടീരി, ഹമീദ്‌, ഇണ്ണീന്‍ കുട്ടി മൈലപ്പുറം, കലാം, ബാബുരാജ്‌ മൊറയൂര്‍, ശശീന്ദ്രന്‍ ചുങ്കപള്ളി, ആര്‍ട്ടിസ്‌റ്റ് സജു, റിയാസ്‌ താഴത്തേതില്‍ പങ്കെടുത്തു. സംഗമത്തില്‍ മുതിര്‍ന്ന കലാകാരന്മാരെ ആദരിച്ചു.

Ads by Google
Advertisement
Wednesday 04 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW