-->
താനൂര്‍: ഒഴൂരിലെ ഹോമിയോ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം അവതാളത്തിലാക്കിയ ഒഴൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്‌ഥ തുറന്നുകാണിച്ച് ഇടതുപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കവാടത്തില്‍ പ്രതിഷേധിച്ചു.
അഷ്‌കര്‍ കോറാട്, കെ.വി. പ്രജിത, അലവി മുക്കാട്ടില്‍, പി.പി. ഇല്‍മി, ടി.കെ. രതീഷ്, ടി.പി. സ്വപ്‌ന, ഷറഫു മുണ്ടക്കോറ പ്രസംഗിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ആശ്രയകേന്ദ്രമായ ഹോമിയോ ഡിസ്‌പെന്‍സറി ഇനിയും അടഞ്ഞുകിടക്കേണ്ടി വന്നാല്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ സമരം സംഘടിപ്പിക്കുമെന്ന് പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.