Friday, March 13, 2026 Last Updated 33 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.45 AM

കെട്ടിട വ്യവസായത്തെ തകര്‍ക്കരുത്‌: ബില്‍ഡിങ്‌ ഓണേഴ്‌സ്

uploads/news/2026/02/823791/2.jpg

മലപ്പുറം: പ്രതിസന്ധി നേരിടുന്ന കെട്ടിട വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്ായറാവണമെന്ന്‌ കെട്ടിട ഉടമസംഘടനകളുടെ സംയുക്‌ത യോഗം ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളില്ലാത്ത നികുതി വര്‍ദ്ധനവ്‌, ഓണ്‍ലൈന്‍ വ്യാപാരം, തെരുവ്‌ കച്ചവടം പ്രോത്സാഹനം മൂലം റൂമുകള്‍ കാലിയാവല്‍, മാര്‍ച്ച്‌ 31 ആകുമ്പോഴേക്ക്‌ അടച്ചിട്ട റൂമുകള്‍ക്ക്‌ വരെ ഡിമാന്‍ഡ്‌ നോട്ടീസ്‌, റവന്യൂ റിക്കവറി, വാടക കുടിശ്ശിക, നിയമാനുസൃത വാടക വര്‍ദ്ധനവിനുള്ള വിമുഖത, നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി, സര്‍ക്കാറുകളുടെ അവഗണന തുടങ്ങിയ കാരണങ്ങളാല്‍ കെട്ടിട വ്യവസായം തകരുകയാണ്‌. കെട്ടിട ഉടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഏപ്രില്‍ രണ്ടാം വാരം തൃശ്ശൂരില്‍ വിപുലമായ പ്രതിനിധി സംഗമവും പൊതുസമ്മേളനവും നടത്താന്‍ തീരുമാനിച്ചു. സംസ്‌ഥാന പ്രസിഡന്റ്‌ പഴേരി ഷരീഫ്‌ ഹാജി ഉദ്‌ഘാടനം ചെയ്‌തു. വര്‍ക്കിങ്‌് പ്രസിഡന്റ്‌ കെ. സലാഹുദ്ദീന്‍ കണ്ണൂര്‍ അധ്യക്ഷനായി.
ടോമി ഈപ്പന്‍ പാലാ, ജി. നടരാജന്‍ പാലക്കാട്‌, പി.പി. അലവിക്കുട്ടി കാളികാവ്‌, പി.എം. ഫാറൂഖ്‌ കാസര്‍കോട്‌, കെ.വി. അബ്‌ദുല്‍ ഗഫൂര്‍ തൃശ്ശൂര്‍, ചങ്ങരംകുളം മൊയ്‌തുണ്ണി, എം. ഹമീദ്‌ ഹാജി കാഞ്ഞങ്ങാട്‌, അഡ്വ. റഹീം പരപ്പനങ്ങാടി, റീഗള്‍ മുസ്‌തഫ മണ്ണാര്‍ക്കാട്‌, പി.വി. മധുസൂദനന്‍ തളിപ്പറമ്പ്‌, പി. അബ്‌ദുറഹ്‌മാന്‍ ഫാറൂഖി പൊന്നാനി, കെ. മുഹമ്മദ്‌ യൂനുസ്‌ പെരിന്തല്‍മണ്ണ, മൊയ്‌തീന്‍കുട്ടി ഹാജി കോണത്തുകുന്ന്‌, ഭാസി ടി.കെ. കരുവന്നൂര്‍, ഉമ്മര്‍ സബാന, ഇ.പി. മുഹമ്മദ്‌ ഹാരിസ്‌ ,മുഹമ്മദ്‌ ബഷീര്‍ തൃശ്ശൂര്‍, ഗോപാലന്‍കുട്ടി ചാലക്കുടി, എം.ഐ. ഖാന്‍ ഇരിഞ്ഞാലക്കുട പ്രസംഗിച്ചു.
കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സി.ജെ. റോയിയുടെ ആകസ്‌മിക നിര്യാണത്തില്‍ അനുശോചിച്ചു. എം.എസ്‌. പ്രേംകുമാര്‍ തൃശ്ശൂര്‍ ചെയര്‍മാനും പി.പി. അലവിക്കുട്ടി, കെ.വി. അബ്‌ദുല്‍ ഗഫൂര്‍, കരയത്ത്‌ ഹമീദ്‌ ഹാജി എന്നിവര്‍ ഭാരവാഹികളായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Ads by Google
Advertisement
Wednesday 04 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW