-->
കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 25-ാമത് ദേശീയ സിക്‌സസ് ഹോക്കി മത്സരം സമാപിച്ചു. സ്‌കൂളിലെ കായികാധ്യാപകനായിരുന്ന പി.എന്‍. കുഞ്ഞിമമ്മു, പ്രഥമാധ്യാപകനായിരുന്ന യു. ആലിക്കുട്ടി എന്നിവരുടെ സ്‌മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചുവരുന്നത്. ഫൈനല്‍ മത്സരത്തില്‍ മലപ്പുറം ഗവ. ബോയിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. സംസ്‌ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ഇരുപതോളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പുണെ, ചെന്നൈ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇവര്‍ ഫൈനലിലെത്തിയത്. സമാപനച്ചടങ്ങിന്റെ ഉദ്‌ഘാടനവും വിജയികള്‍ക്കുള്ള ട്രോഫി വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പി. അബ്‌ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല വരിക്കോടന്‍, വാര്‍ഡംഗം കെ.വി. മുഹമ്മദ് മുസ്‌തഫ, പി.ടി.എ. വൈസ് പ്രസിഡന്റ് പി.പി. മൈസൂണ്‍ റിയാസ്, സ്‌കൂള്‍ മാനേജര്‍ എന്‍.കെ. അബ്‌ദദുല്‍റഹൂഫ്, പ്രിന്‍സിപ്പല്‍ ബിജു സഖറിയാസ്, പ്രഥമാധ്യാപകന്‍ സി.എച്ച്. ഇബ്രാഹിം, കായികാധ്യാപകന്‍ ഡോ. യു. മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വി, അധ്യാപകരായ എന്‍.കെ. മുജീബ് റഹിമാന്‍, അബ്‌ദുറഹൂഫ് വരിക്കോടന്‍, പ്രവീണ്‍ പുവ്വത്തിക്കല്‍ പ്രസംഗിച്ചു.