-->
തലശേരി: നേരിന്റെ വഴിയില്‍ ദിശാബോധത്തോടെ എന്ന മുദ്രാവാക്യമുയര്‍ത്തി ബിസിനസ് ഓണേഴ്‌സ് സര്‍വീസ് സൊസൈറ്റി ട്രസ്‌റ്റിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മുന്‍ തലശ്ശേരി നഗരസഭാംഗവും ജവഹര്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാനുമായ കെ.ശിവദാസന്‍ ഉദ്‌ഘാടനം ചെയ്‌തു. തലശേരി കനക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്‌ഥാന ചെയര്‍മാന്‍
കെ.സി. ജോണ്‍അധ്യക്ഷനായി. സംസ്‌ഥാന ട്രഷറര്‍ കെ. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി സലീഷ് കുമാര്‍ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റായി സുനില്‍ പേരൂര്‍ ജില്ല സെക്രട്ടറിയായി സിനി ജില്ല ട്രഷററായി സഞ്‌ജയ് എന്നിവരെ യോഗം തെരഞ്ഞെടുത്തു.മേഖല കോഡിനേറ്റര്‍ മണിമേഘല വൈസ് ചെയര്‍മാന്‍ ഒ.എസ്. സജീവന്‍, സംസ്‌ഥാന ജോയിന്റ് സെക്രട്ടറി ജോളി ജോസഫ്, മേഖല കോഡിനേറ്റര്‍മാരായ രാജു, സി.വി ഗീതു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹോം നേഴ്‌സ്, മാട്രിമോണിയല്‍, ടൂറിസം ട്രാവല്‍സ്, തുടങ്ങിയ സ്‌ഥാപനങ്ങളാണ് ഈ ട്രസ്‌റ്റില്‍ അംഗങ്ങളായിട്ടുള്ളത്.