Wednesday, March 11, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.44 AM

കാനനപാത അടുത്തറിയാന്‍ കോമരത്തച്‌ഛനൊപ്പം കുടകിലേക്ക്‌

uploads/news/2026/02/823787/2.jpg

പയ്യാവൂര്‍: കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്ന്‌ കര്‍ണാടകയിലെ മടിക്കേരിയിലേക്കുള്ള അന്തര്‍ സംസ്‌ഥാന റോഡ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന്‌ വാഗ്‌ദാനം നല്‍കി ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞടുപ്പില്‍ സ്‌ഥാനാര്‍ത്ഥിയായിരുന്ന ബിജെപി നേതാവ്‌ അരുണ്‍ തോമസും സംഘവും കര്‍ണാടക വനത്തിലൂടെ മടിക്കേരിയിലേക്ക്‌ കാല്‍നടയായി യാത്ര ചെയ്‌തു. കേരളകര്‍ണാടക അതിര്‍ത്തിയിലെ ചിറ്റാരിയില്‍ നിന്നാണ്‌ ഈ വഴി തുടങ്ങുന്നത്‌.
പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം കുടകരെ അറിയിക്കാന്‍ കാട്ടിലൂടെ നടന്നു പോകുന്ന കോമരത്തച്‌ഛനൊപ്പമാണ്‌ അരുണ്‍ തോമസും സംഘവും സഞ്ചരിച്ചത്‌. പണ്ട്‌ രാജഭരണകാലത്ത്‌ നടപ്പുവഴിയായും പിന്നീട്‌ ബ്രിട്ടീഷുകാരെത്തിയപ്പോള്‍ വനാന്തരങ്ങളിലെ കൂപ്പുകളില്‍ നിന്ന്‌ മരങ്ങള്‍ മുറിച്ചു കടത്താന്‍ വാഹനങ്ങളെത്തിക്കാനും ഉപയോഗിച്ചിരുന്ന പാതയാണിത്‌. പയ്യാവൂരിലെയും വയത്തൂരിലെയും ക്ഷേത്രങ്ങളിലെ ഊട്ടുത്സവങ്ങള്‍ക്ക്‌ കാളപ്പുറത്ത്‌ അരിയുമായി ഇപ്പോഴും കുടകരെത്തുന്നത്‌ ഇതുവഴിയാണ്‌. വനത്തിലൂടെ കടന്നുപോകുന്ന പന്ത്രണ്ട്‌ കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മണ്‍പാതയടക്കമുള്ള ഈ മാര്‍ഗം നവീകരിച്ച്‌ വാഹനഗതാഗതയോഗ്യമാക്കിയാല്‍ കേരളത്തില്‍ നിന്ന്‌ കര്‍ണാടകയിലെ മടിക്കേരിയിലേക്കുള്ള ദൂരം ഗണ്യമായി കുറയും. 23 കിലോമീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ചാണ്‌ സംഘം മടിക്കേരിയിലെത്തിയത്‌. ഏറെ ചരിത്ര പ്രാധാന്യം നിലനില്‍ക്കുന്ന ഈ പാത യാഥാര്‍ത്ഥ്യമായാല്‍ ഇരു സംസ്‌ഥാനങ്ങളിയും നിരവധി പ്രദേശങ്ങളില്‍ വന്‍വികസന മുന്നേറ്റങ്ങള്‍ക്ക്‌ വഴിയൊരുങ്ങും. മാറാത്തതും മാറ്റും എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച്‌ ലക്ഷ്യപ്രാപ്‌തിക്കായി മുന്നോട്ടു പോകുമെന്ന്‌ ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ അരുണ്‍ തോമസ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 04 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW