-->
വടകര: ചേന്ദമംഗലം എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസില്‍ ഇനി തപാല്‍ പെട്ടിയും. അക്കാഡമിക മികവ് ലക്ഷ്യം വെച്ചുകൊണ്ട് ഈ വര്‍ഷം ക്ലാസില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതി സാമൂഹിക വിഭവങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന വേദിയായി പരിപാടി മാറി. ചോറോട് പോസ്‌റ്റ് ഓഫീസിലെ പോസ്‌റ്റ്വുമണ്‍ തീര്‍ത്ഥ അനുഷ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. വടകര ബി.ആര്‍.സി ട്രൈനറും ഒന്നാം ക്ലാസ് സംസ്‌ഥാന അധ്യാപക പരിശീലകനുമായ ടി. ഷൈജു പുതിയ പഠന സമീപനങ്ങളും ഒന്നാം ക്ലാസ് അക്കാദമിക മുന്നേറ്റത്തെ കുറിച്ചും സംസാരിച്ചു. മികവഴക് സംസ്‌ഥാന പുരസ്‌കാര ജേതാവ് പി.വി അശ്വനി പദ്ധതി വിശദീകരിച്ചു. ക്ലാസ്‌മുറിയില്‍ പോസ്‌റ്റ് ഓഫീസ് പ്രവര്‍ത്തനങ്ങളുടെ മിനിയേച്ചര്‍ ആവിഷ്‌കരിക്കുകയാണ് വരും ദിവസങ്ങളില്‍ ഹെഡ് മിസ്‌ട്രെസ് സി.എച്ച് ബിന്ദു, സ്‌റ്റാഫ് സെക്രട്ടറി വി.ആര്‍ രാഹുല്‍ വി.ആര്‍ പ്രസംഗിച്ചു.