Wednesday, March 11, 2026 Last Updated 23 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.44 AM

കൊങ്ങന്നൂര്‍ ആശാരി കാവ്‌ തിറമഹോത്സവം നാളെ മുതല്‍ 9 വരെ

uploads/news/2026/02/823784/3.jpg

അത്തോളി: കൊങ്ങന്നൂര്‍ ആശാരി കാവ്‌ തിറ മഹോത്സവം ഈ മാസം 05 മുതല്‍ 09 വരെ വിവിധ ആചാരങ്ങളോടെയും കലാപരിപാടികളോടെയും നടക്കും.ക്ഷേത്ര കാരണവന്മാരായ എന്‍.പി ശങ്കരന്‍, കെ.ടി അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറി. കെട്ടിയാട്ടക്കാരായ കിനാലൂര്‍ പനങ്ങാട്‌ ബ്രദേര്‍സ്‌ ബാബുവിന്‌ നിറത്തിന്‌ ദക്ഷിണ നല്‍കി ആചാരങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.
നാളെ വൈകീട്ട്‌ 6ന്‌ ഗുരുപൂജ, 7 മണിക്ക്‌ കലാ സംഗമം, 6ന്‌ വൈകീട്ട്‌ 6ന്‌ ഗുരു പൂജ, 7 മണിക്ക്‌ സൗഹൃദ സദസില്‍ ജനപ്രതിനിധികളായ വിജയന്‍, ശാന്തി മാവീട്ടില്‍, അനില്‍, ഇ. അനില്‍ കുമാര്‍, തഫാന റിജാഷ്‌, സരിത എന്നിവര്‍ പങ്കെടുക്കും. 8 മണിക്ക്‌ പാട്ട്‌ ഫാമിലിയുടെ ഗാനമേള, 7ന്‌ വൈകീട്ട്‌ 7ന്‌ കുട്ടികളുടെ തിരുവാതിരക്കളിയും മാതൃ സമിതിയുടെ തിരുവാതിരക്കളി തുടര്‍ന്ന്‌ വട്ടക്കളി, രാത്രി 10ന്‌ അഭിനയ കോഴിക്കോടിന്റെ നാടകം കേരള സിംഹം പഴശ്ശിരാജ. 8ന്‌ പ്രധാന ഉത്സവം. രാവിലെ 6ന്‌ കലശപൂജ, കഴകം കയറല്‍, ദൈവത്തെ ഉണര്‍ത്തല്‍, ഉച്ചക്ക്‌ 12ന്‌ ഗുരുദേവരുടെ വെള്ളാട്ട്‌, തുടര്‍ന്ന്‌ ഭണ്ഡാര മൂര്‍ത്തി, കണ്‌ഠത്ത്‌ രാമന്‍, കരിയാത്തന്‍, നാഗകാളി, ഗുളികന്‍ എന്നിവരുടെ വെള്ളാട്ട്‌. വൈകീട്ട്‌ 6.30ന്‌ ദീപാരാധന തുടര്‍ന്ന്‌ പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ ഭഗവതി തിറയോട്‌ കൂടി താലപ്പൊലി, 10.30ന്‌ ഹാസ്യ വിരുന്നുമായി ജാനു തമാശകള്‍ (ലൈവ്‌ സ്‌റ്റേജ്‌ ഷോ) ശേഷം മെഗാ നറുക്കെടുപ്പ്‌. തുടര്‍ന്ന്‌ ഗുരുദേവന്‍, ഭണ്ഡാര മൂര്‍ത്തി, 5 വേഷത്തോടെ കണ്‌ഠത്ത്‌ രാമന്‍, കരിയാത്തന്‍ എന്നിവരുടെ തിറകള്‍ 9ന്‌ രാവിലെ ഗുളികന്‍ തിറ. തുടര്‍ന്ന്‌ വാളകം കൂടി സമാപനം.

Ads by Google
Advertisement
Wednesday 04 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW