Wednesday, March 11, 2026 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.44 AM

പയേ്ോളി വനിത സഹകരണസംഘത്തിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/02/823783/2.jpg

പയേ്ോളി: പയേ്ോളി വനിത സഹകരണ സംഘം ബസ്‌റ്റാന്റ്‌ പരിസരത്തെ പുതിയ കെട്ടിടത്തില്‍ കേരള ബാങ്ക്‌ ചെയര്‍മാന്‍ പി. മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. 15 വര്‍ഷം മുമ്പാണ്‌ പയേ്ോളിയില്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്‌. ഇടപാടുകാര്‍ക്ക്‌ ഫലപ്രദമായ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക്‌ മാറിയത്‌. പ്രസിഡന്റ്‌ ഷൈനി സോണി അധ്യക്ഷത വഹിച്ചു. വിന്‍സി കെ.കെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ടി ചന്തു, എം.കെ പ്രേമന്‍, കെ.വി നിഷ, കെ.വി ചന്ദ്രന്‍, കെ.കെ മമ്മു, പി.വി മനോജന്‍, അനില്‍കുമാര്‍, രാജന്‍ കൊളാവിപ്പാലം എന്നിവര്‍ ആശംസ നേര്‍ന്നു. വി.വി അനിത സ്വാഗതവും വി.ടി ഉഷ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Wednesday 04 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW