-->
കോഴിക്കോട്: പത്ത് വര്‍ഷക്കാലയളവില്‍ സംസ്‌ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ പുന:സ്‌ഥാപിക്കാത്ത ബജറ്റ് വഞ്ചനാപരമെന്നും അവസാന നാളില്‍ വാഗ്‌ദാനങ്ങള്‍ മാത്രം വീണ്ടും നല്‍കുന്ന ബജറ്റ് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുന്ന ഗൂഡ നീക്കമാണെന്നും കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.പ്രദീപന്‍ പറഞ്ഞു.
എന്‍.ജി.ഒ. അസോസിയേഷന്‍ മീഞ്ചന്ത ബ്രാഞ്ച് സംസ്‌ഥാന ബജറ്റില്‍ പ്രതിഷേധിച്ച് മാത്തോട്ടം വനശ്രീയില്‍ നടത്തിയ പ്രതിഷേധ സദസ്‌്് ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം.
എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി മുഖ്യപ്രഭാഷണം നടത്തി. കാലാവധി തീരുന്ന സര്‍ക്കാര്‍ ശമ്പള കമ്മീഷനെ നിയമിച്ച് പത്ത് വര്‍ഷക്കാലയളവില്‍ നിഷേധിച്ച ആനുകൂല്യങ്ങള്‍ 0 മാസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്ന് പറയുന്ന പിപ്പിടി വിദ്യ ജീവനക്കാര്‍ തിരിച്ചറിയുമെന്നും ജീവനക്കാരേ ദ്രോഹിക്കുന്നവരോട് കടക്ക് പുറത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി.ബാലകൃഷ്‌ണന്‍ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ. ദിനേശന്‍, ജില്ലാ ജോയന്റ് സെക്രട്ടറി മാരായ കെ.പി.സുജിത, സന്തോഷ് കുനിയില്‍, ബ്രാഞ്ച് ട്രഷറര്‍ കെ. ജോതിഷ് കുമാര്‍, കെ.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.വി.ബഷീര്‍, ആര്‍.രെജി, എം.ജിഷി, കെ.ടി.രാജി, മനോജ് പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.