-->
ഗുണ്ടര്‍ട്ടിന്റെ സ്‌മരണയില്‍ 175 വര്‍ഷം പഴക്കമുള്ള പുസ്‌തകം ഇന്നും തലശ്ശേരിയിലുണ്ട്. ഗുണ്ടര്‍ട്ട് നെട്ടൂരില്‍ സ്‌ഥാപിച്ച കല്ലച്ചുപുടത്തില്‍ അച്ചടിച്ച ലോകചരിത്ര ശാസ്‌ത്രം എന്ന പുസ്‌തകമാണ് ചരിത്രം സാക്ഷിയായി തലശ്ശേരിയില്‍ സൂക്ഷിച്ചിട്ടുള്ളത്.
ക്രിസ്‌തുവിന് മുമ്പുള്ള ചരിത്രമാണ് ലോകചരിത്ര ശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്നത്. പുസ്‌തകത്തിന്റെ ഒന്നാം കാണ്ഡം തലശ്ശേരിയിലെ സി.എസ്.ഐ വൈദികനായ ഫാദര്‍ ജി.എസ്.ഫ്രാന്‍സിസിന്റെ ചരിത്രശേഖരത്തിലാണുള്ളത്. സഭാപ്രവര്‍ത്തകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഇ.കെ. സത്യവ്രതനാണ് പുസ്‌തകം ആദ്യം ലഭിച്ചത്. ഗുണ്ടര്‍ട്ടിനുശേഷം സെമിനാരി പ്രവര്‍ത്തനം നടത്തിയ സത്യവ്രതനില്‍ നിന്ന് മകന്‍ ജോര്‍ജ്‌ജ് സത്യസന്ധന്റെ കൈവശം പുസ്‌തകമെത്തി. തലശ്ശേരി ബി.ഇ.എം പി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന സത്യസന്ധന്റെ മകള്‍ റമോളയുടെ ഭര്‍ത്താവാണ് റെവ.ജി.എസ്.ഫ്രാന്‍സിസ്. തലമുറകള്‍ കൈമാറി കിട്ടിയതാണ് ഡോ ജി എസ് ഫാന്‍സിസിന് ലോക ചരിത്ര ശാസ്‌ത്രം എന്ന ഗ്രന്ഥം.മലയാള ഭാഷയ്‌ക്ക് അമൂല്യ സംഭാവന നല്‍കിയ ജര്‍മ്മന്‍ മിഷണറി ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ 212ാം ജന്മവാര്‍ഷികമാണ് ഫെബ്രുവരി 4ന് മിഷണറി പ്രവര്‍ത്തനത്തിനായി ജര്‍മ്മനിയില്‍ നിന്നെത്തിയ ഗുണ്ടര്‍ട്ട് മലയാള ഭാഷയ്‌ക്ക് വേണ്ടിയും ധാരാളം അധ്വാനിച്ചു. ആദ്യത്തെ മലയാള പത്രമായ രാജ്യസമാചാരം അദ്ദേഹം സ്‌ഥാപിച്ച് കല്ലച്ചുപുടത്തില്‍ നിന്നാണ് പുറത്തിറങ്ങിയത്.
മലയാളം, ഇം?ീഷ് നിഘണ്ടു അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ കൃതിയാണ്.തലശ്ശേരിയിലെ ശാപിതം എന്നാണ് പുസ്‌തകത്തില്‍ ഉള്ളത്. തലശ്ശേരി മിഷന്‍ പ്രസ്സില്‍ അച്ചടിച്ചിരുന്ന പുസ്‌തകങ്ങള്‍ ശാപിതം എന്ന പേരിലാണ് അറിയപ്പെട്ടത്. സി. കണ്യന്‍ കിട്ടുവിന്റെ സഹായത്തോടുകൂടിയാണ് ഗുണ്ടര്‍ട്ട് പ്രസ്സ് നടത്തിയത്. പുസ്‌തകത്തിലെ കൈയ്ക്ഷരം യകണ്യന്‍ കിട്ടുവിന്റേതാണ്. 1845 ഒകേ്‌ടാബര്‍ 22നാണ് കല്ലച്ചു കൂടം സ്‌ഥാപിച്ചത്. 1864 വരെ പ്രവര്‍ത്തിച്ചു. പിന്നീട് ലെറ്റര്‍ പ്രസ് നിലവില്‍ വന്നു. 1851ലാണ് ലോകചരിത്ര ശാസ്‌ത്രം പ്രസിദ്ധീകരിച്ചത്. സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്‌ഥര്‍ അടുത്തിടെ പുസ്‌തകം പരിശോധിച്ചു. ഇന്ത്യയില്‍ ആകെയുള്ള ഒരു പുസ്‌തകം ആണിതെന്നും അത് സൂക്ഷിച്ചതില്‍ അഭിനന്ദിച്ചുകൊണ്ടും അവര്‍ എഴുതിയി. ചരിത്ര വിദ്യാര്‍ഥികള്‍ പലരും പുസ്‌തകം കാണാനെത്തുന്നുണ്ട്.
എന്‍. പ്രശാന്ത്
തലശേരി