Wednesday, March 11, 2026 Last Updated 27 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.02 AM

റോഡ്‌ വികസനത്തിനു സ്‌ഥലം വിട്ടു നല്‍കിയ കുടുംബത്തിനിപ്പോള്‍ ഉറക്കമില്ലാ രാവുകള്‍

uploads/news/2026/02/823615/1.jpg

റോഡ്‌ വീതികൂട്ടി മെക്കാഡം ടാറിങ്ങ്‌ നടത്തുന്നതിനു സ്‌ഥലം വിട്ടു നല്‍കിയ കുടുംബങ്ങള്‍ക്കിപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണ്‌. ചുടല അമ്മാനപ്പാറ ചപ്പാരപ്പടവ്‌ റോഡ്‌ നിലവിലെ വീതി കൂട്ടി ഒമ്പത്‌ മീറ്റര്‍ വീതിയില്‍ മെക്കാഡം റോഡ്‌ ടാറിങ്‌ പൂര്‍ത്തിയായി. റോഡിന്റെ വികസനത്തിനായി ഇരുവശത്തെയും ഭൂഉടമകള്‍ സാജന്യമായി സ്‌ഥലം വിട്ടു നല്‍കുകയായിരുന്നു. ആകെയുള്ള പത്തൊന്‍പതു സെന്റ്‌ സ്‌ഥലത്ത്‌ ചെറിയൊരു വീടുണ്ടായിരുന്ന ചപ്പാരപ്പടവ്‌ വിലേജ്‌ ഓഫീസ്‌ ജംഗഷനു സമീപം പറക്കോട്ടെ എം.പി അബ്‌ദു സലാമും 2 സെന്റോളം സ്‌ഥലം വിട്ടു നല്‍കിയിരുന്നു. റോഡരികില്‍ 50 മീറ്ററോളം നീളത്തില്‍ സ്‌ഥലമാണ്‌ നല്‍കിയത്‌.
തുടര്‍ന്ന്‌ റോഡ്‌ ഉയര്‍ത്തിയപ്പോള്‍ സലാമിന്റെ വീട്‌ താഴ്‌ചയിലാവുകയും മേല്‍ക്കൂരയോളം ചേര്‍ന്ന്‌ റോഡിന്റെ അരിക്‌ ഭിത്തി നിര്‍മ്മിക്കുകയും ചെയ്‌തു. വീടിനു സംരഷണം ഒരുക്കുന്നതിനു റോഡിനും വീടിനും ഇടയില്‍ സംരക്ഷണഭിത്തി പണിയണമെന്നാണ്‌ കുടുംബത്തിന്റെ ആവശ്യം. വീടിന്റെ മറുവശത്താവട്ടെ ചപ്പാരപ്പടവ്‌ പുഴയാണ്‌. പുഴയിലേക്ക്‌ വീട്ടില്‍ നിന്നും 5 മീറ്ററോളം മാത്രമാണ്‌ ദൂരം.മഴക്കാലത്ത്‌ മലവെള്ളം മുറ്റത്തോളം എത്തും. റോഡ്‌ നവീകരിച്ചതിന്റെ ഫലമായി തിരക്കേറിയ വാഹന ഗതാഗതമാണ്‌ ഇതു വഴിയുള്ളത്‌. രാത്രിക്കാലത്ത്‌ വീടിനു തൊട്ടടുത്ത്‌ മുകളിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്ന ശബ്‌ദവും അപകട ഭീഷണിയും ഉറക്കം കെടുത്തുകയാണെന്ന്‌ കുടുംബം പറയുന്നു.
ഭാര്യയും മകളും മൂന്ന്‌ കുട്ടികളുമടങ്ങുന്ന അബ്‌ദുള്‍ സലാമിന്റെ കുടുംബം തികഞ്ഞ ആശങ്കയോടെയാണ്‌ ദിവസവും കഴിച്ചു കൂട്ടുന്നത്‌.മഴചെയ്‌താല്‍ ഉയരമുള്ള റോഡില്‍ നിന്നും മഴ വെള്ളം മുഴുവന്‍ വീട്ടു ചുമരിന്‍മേലും ഗ്രില്‍സിലൂടെ വീടിനകത്തേക്ക്‌ വീഴുകയും ചെയ്ുയന്നു. റോഡിനും വീടിനും ഇടയില്‍ സംരക്ഷണ ഭിത്തി പണിയുകയും സമീപത്തായി അപകട മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്‌ഥാപിക്കണമെന്നും കുടുംബം നിര്‍മ്മാണ കരാറുകാരോടും പൊതുമരാമത്തു ഉദാ്യേഗസ്‌ഥരോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. തളിപ്പറമ്പ്‌ എം.എല്‍.എ, എം.വി ഗോവിന്ദന്‍ മാസ്‌റ്റര്‍ക്കും ,മുഖ്യമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുയാണ്‌ അബ്‌ദുള്‍ സലാമും തൊട്ടടുത്ത അയല്‍വാസികളായ മറ്റു രണ്ടു കുടുംബങ്ങളും.
എ.വി. പ്രകാശന്‍ നടുവില്‍
ആലക്കോട്‌

Ads by Google
Advertisement
Tuesday 03 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW