Friday, March 13, 2026 Last Updated 24 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.01 AM

വീട്‌ കത്തിനശിച്ചു

uploads/news/2026/02/823613/3.jpg

കോഴഞ്ചേരി: തീ പിടിച്ചു്‌ വീട്‌ കത്തിനശിച്ചു.തോട്ടപ്പുഴശേരി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ കുറിയന്നൂര്‍, മാരത്തോണ്‍ വീടാണ്‌ ഇന്നലെ വൈകിട്ടാണ്‌ അഗ്നിക്ക്‌ ഇരയായത്‌. ,എം.വി തോമസിന്റെ ഉടമസ്‌ഥത യിലുള്ള വീട്‌ ഓടും ഷീറ്റും ചേര്‍ന്ന മേല്‍ക്കൂര ഉള്ളതായിരുന്നു.ഇതിന്‌ പുറമെ അറയും നിരയുമായി തടികൊണ്ടുള്ള നിര്‍മ്മാണവുമുണ്ട്‌. ഈ വീടാണ്‌ പൂര്‍ണമായും കത്തി നശിച്ചത്‌.വീട്ടില്‍ ഉടമ മാത്രമേ ഉണ്ടായിരുന്നുള്ളു.വീട്‌ കത്തുന്നത്‌ കണ്ട സമീപ വാസികളാണ്‌ വിവരം അറിയിക്കുകയും പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തിയതും.സംഭവമറിഞ്ഞ്‌ തിരുവല്ല യില്‍ നിന്നും അഗ്നിശമനസേന എത്തിയപ്പോഴേക്കും ഏതാണ്ട്‌ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.
തിരുവല്ല നിലയത്തില്‍ നിന്ന്‌ ഫയര്‍ ടെന്‍ഡര്‍, വാട്ടര്‍ ലോറി ഉള്‍പ്പെടെ 3 വാഹനങ്ങള്‍ സ്‌ഥലത്ത്‌ എത്തി .അസിസ്‌റ്റന്റ്‌ സേ്‌റ്റഷന്‍ ഓഫീസര്‍ കെ.എസ്‌ അജിത്തിന്റെ നേതൃത്വത്തില്‍ 14 സേനാംഗങ്ങള്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

Ads by Google
Advertisement
Tuesday 03 Feb 2026 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW