-->
അടൂര്‍: ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന മധുരമുള്ള ഓര്‍മ്മകളാണ് കടമ്പനാട് ബോയ്‌സ് സ്‌കൂളില്‍ നിന്നും ലഭിച്ചത് എന്ന് എഴുത്തച്‌ഛന്‍ പുരസ്‌ക്കാര ജേതാവായ കെ. ജി ശങ്കരപ്പിള്ള.
കെ.ആര്‍. കെ.പി.എം. സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാത്ഥിയായ കെ. ജി ശങ്കരപ്പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം വിദ്യാലയ ജീവിതസ്‌മരണകള്‍ ഓര്‍ത്തെടുത്ത്. വികൃതി നിറഞ്ഞ ക്ലാസ് മുറികളും കൂട്ടുകാരുമൊത്തുള്ള കളികളും ഉച്ചഭക്ഷണ ഇടവേളകളും അധ്യാപകരുടെ സ്‌നേഹ നിര്‍ഭരമായ ശാസനകളും എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ബാബു ഇമ്പാല അധ്യക്ഷനായിരുന്നു. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് വി. കെ രമാദേവി ഉദ്‌ഘാടനം ചെയ്‌തു. കവി കെ.ജി. ശങ്കരപിള്ളയ്‌ക്ക് ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ എസ്.കെ അനില്‍കുമാറും പി. ശ്രീലക്ഷ്‌മിയും സ്‌നേഹാദരവ് അര്‍പ്പിച്ചു.
ആര്‍.എസ്. പണിക്കര്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ സുമതി പ്രസന്നകുമാര്‍, സി. ഗോപിനാഥന്‍, സഹദേവന്‍ കോട്ടവിള,കെ. കെ ശിവശങ്കരപിള്ള. എസ് ഇന്ദുലാല്‍, എം അനീഷ് , ജി . ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ആദരിക്കലും നടന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അധ്യാപകരായ അനീഷ് എം,മനേഷ് ജെ ഉണ്ണിത്താന്‍, ബി. എല്‍ .ഷാലു, ജില്ലയിലെ മികച്ച എസ്. പി .സി ട്രെയിനിംഗ് ഇന്‍സ്‌ട്രക്‌ടര്‍ ഹരിഹരന്‍ പിള്ള എന്നിവരെ ആദരിച്ചു