Thursday, March 12, 2026 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.01 AM

സി.ജെ. റോയ്‌ ആത്മഹത്യചെയ്‌ത സംഭവം പ്രതിഷേധാര്‍ഹം: വ്യാപാരി വ്യവസായി സമിതി

uploads/news/2026/02/823611/1.jpg

പത്തനംതിട്ട: ഇന്‍കം ടാക്‌സ് ഉദ്യോഗസ്‌ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലും മാനസിക ശല്യം ചെയ്യലും മൂലം മനംനൊന്ത്‌ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ഉടമ ഡോ. സി. ജെ. റോയ്‌ ആത്മഹത്യ ചെയ്‌ത സംഭവം അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ കേരള സംസ്‌ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരു സംരംഭകനെ മാനസികമായി തകര്‍ക്കുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും സമിതി വ്യക്‌തമാക്കി.സംഭവത്തിന്‌ ഉത്തരവാദികളായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള വ്യക്‌തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ട്‌ സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ്‌് ബിജു വര്‍ക്കി അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി റോഷന്‍ ജേക്കബ്‌, റെജീന സലീം, പി. കെ. ജയപ്രകാശ്‌, അബ്‌ദുല്‍ റഹീം മാക്കാര്‍, ഗീവര്‍ഗീസ്‌ പാപ്പി, മനോഹരന്‍പിള്ള, ഷമീര്‍ ബീമ, മോനായികട്ടച്ചിറ,രാജഗോപാല്‍ , സിബിന്‍ സി തോമസ്‌, പുഷ്‌പരാജന്‍, സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 03 Feb 2026 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW