-->
കോട്ടയം: വോട്ടര്‍പട്ടിക തീവ്ര പരിശോധനയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും വോട്ടര്‍മാരെ മനപൂര്‍വം ഒഴിവാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ല ഇലക്‌ടറല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആര്‍. പ്രക്രിയയില്‍ വോട്ട് നഷ്‌ടപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുക, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കം ചെയ്യാനും മാറ്റാനും നല്‍കിയ അപേക്ഷകരുടെ പേര് വിവരം രാഷ്‌ട്രീയപാര്‍ടികള്‍ക്ക് അനുവദിക്കുക, അസംബ്ലി മണ്ഡലം രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഓഫീസില്‍ പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ത്തി.
സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ ജില്ലാ സെക്രട്ടറി വി.കെ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. എല്‍.ഡി.എഫ്. നേതാക്കളായ കെ.എം. രാധാകൃഷ്‌ണന്‍, റജി സഖറിയ, ജോസഫ് ചാമക്കാല, പി.കെ ആനന്ദക്കുട്ടന്‍, പോള്‍സണ്‍ പീറ്റര്‍, ജോണ്‍ വി.ജോസഫ്, ബിനു ബോസ് എന്നിവര്‍ പ്രസംഗിച്ചു.