Wednesday, March 11, 2026 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.01 AM

ഭാരതത്തിന്റെ ആത്മീയ മണ്ഡലത്തിലെ നക്ഷത്രമാണ്‌ മള്ളിയൂര്‍: അച്യുത ഭാരതി സ്വാമിയാര്‍

uploads/news/2026/02/823608/2.jpg

കോട്ടയം: ഭാരതത്തിന്റെ ആത്മീയ മണ്ഡലത്തിലെ നക്ഷത്രമാണ്‌ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി എന്ന്‌ നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍ അതീവ ലളിതമായ ആശ്രമ ജീവിതവുമായാണ്‌ അദ്ദേഹം ഭഗവത്‌ പാദം പൂകിയത്‌. ഭാഗവത ഹംസം ജയന്തി അനുസ്‌മരണ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍ക്ക്‌ ശേഷം മള്ളിയൂര്‍ തിരുമേനിയുടെ ഇഷ്‌ട മൂര്‍ത്തിയായ ശ്രീ ഗുരുവായൂരപ്പന്റെ അലങ്കരിച്ച വിഗ്രഹവുമായി നാമജപ പ്രദക്ഷിണം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ സത്ര വേദിയിലേക്ക്‌. സത്രവേദിയിലെ പ്രത്യേക പീഠത്തില്‍ വിഗ്രഹം വച്ച്‌ പൂജ. കാലടി പടിഞ്ഞാറേടത്ത്‌ ശങ്കരനുണ്ണി നമ്പൂതിരിപ്പാട്‌ പൂജയ്‌ക്ക് നേതൃത്വം നല്‍കി.
മള്ളിയൂര്‍ ഗണേശ പുരസ്‌കാരം ചടങ്ങില്‍ പ്രശസ്‌ത നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന്‌ സമര്‍പ്പിച്ചു. 12 ദിവസത്തെ സത്ര വേദിയെ പ്രഭാഷങ്ങളാല്‍ സമ്പന്നമാക്കിയ അചാര്യന്‍മാരെ ആദരിച്ചു. മള്ളിയൂര്‍ തിരുമേനിയുടെ അനുഗ്രഹമുള്ള ഗണേശ പുരസ്‌കാരം ഈ വേദിയില്‍ വച്ച്‌ സ്വീകരിക്കാന്‍ കഴിഞ്ഞത്‌ ജന്മഭാഗ്യമാണെന്ന്‌ കരുതുന്നതായി തിരുവിഴ ജയശങ്കര്‍ പറഞ്ഞു. പന്തളം കൊട്ടാരം പുണര്‍തം തിരുനാള്‍ നാരായണവര്‍മ്മ തമ്പുരാന്‍, വെണ്മണി കൃഷ്‌ണന്‍ നമ്പൂതിരി, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ, സ്‌പെഷ്യല്‍ അഡൈ്വസര്‍ ജയശങ്കര്‍ രാജഗോപാല്‍, ശ്രീരാമകൃഷ്‌ണ അയ്യര്‍ ന്യൂദല്‍ഹി എന്നിവര്‍ പ്രസംഗിച്ചു.
ഭാഗവതാമതസത്ര മുഖ്യയജ്‌ഞാചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി യോഗത്തില്‍ അധ്യക്ഷനായി. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി ജയന്തി സമ്മേളനത്തിന്‌ സ്വാഗതം പറഞ്ഞു.ഭാഗവത ഹംസ ജയന്തിയോട്‌ അനുബന്ധിച്ച്‌ വിശേഷാല്‍ ജയന്തി സദ്യയും നടന്നു. പ്രമുഖ പാചകവിദഗ്‌ധന്‍ വൈക്കം കണ്ണന്‍ സ്വാമിയുടെ നേതൃത്വത്തില്‍ തയാറാക്കിയ സദ്യ 10000ലധികം ഭക്‌തര്‍ കഴിച്ചു. കോഴിക്കോട്‌ പ്രശാന്ത്‌ വര്‍മ്മ അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനത്തോടെ മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി ആഘോഷങ്ങള്‍ സമാപിച്ചു.

Ads by Google
Advertisement
Tuesday 03 Feb 2026 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW