-->
പള്ളിക്കത്തോട് : കെ. ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ തീപിടിത്തം. ഷൂട്ടിങ് ഓഡിറ്റോറിയത്തില്‍ സജ്‌ജീകരിച്ചിരുന്ന റൂറല്‍ സെറ്റ് കത്തി നശിച്ചു.
ഇന്നലെ രാത്രി ഏഴിനായിരുന്നു അപകടം. അപകടസമയത്ത് ഷൂട്ടിങ് സൈറ്റില്‍ ആരുമുണ്ടായിരുന്നില്ല. ആറു ലക്ഷത്തോളം രൂപ ചെലവു വരുന്ന സെറ്റാണ് കത്തി നശിച്ചത്. പാമ്പാടി, പാലാ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. തിങ്കളാഴ്‌ച പകല്‍ ഇവിടെ ഷൂട്ടിങുണ്ടായിരുന്നു. ഷൂട്ടിങിനായി അടുപ്പ് പോലുള്ള സാധനങ്ങള്‍ ഒരുക്കിയിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്ന് അഗ്നിരക്ഷ സേന അറിയിച്ചു.