-->
അറക്കുളം: മുട്ടം ഹെല്‍ത്ത് ബ്ലോക്കിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഇടുക്കി ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളജില്‍ സംഘടിപ്പിച്ച വൈബ് 4 വെല്‍നെസ് ആന്‍ഡ് റെയ്‌സ് ടു ഹെല്‍ത്ത് പ്രോഗ്രാം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് ഉദ്‌ഘാടനം ചെയ്‌തു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ.എന്‍ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ഖയസ് ഇ.കെ വിഷയാവതരണം നടത്തി. വൈബ് ഫോര്‍ വെല്‍നെസ് എന്ന ആശയത്തെ അടിസ്‌ഥാനമാക്കി കോട്ടയം മെഡിക്കല്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും ഇപ്പോള്‍ അല്‍ അസര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ പ്രഫ. ജോസ് ജോസഫ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്‌റ്റീഫന്‍ ജോര്‍ജ്, അറക്കുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുഷ്‌പ കുമാര്‍ പി.ഡി, അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എ വേലുകുട്ടന്‍, മുട്ടം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിന്‍സ് കെ. മറ്റം, അറക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ചിന്റു ടോജന്‍, മൂലമറ്റം സെന്റ് ജോസഫ് കോളജ് ബര്‍സാര്‍ ഫാ. ബോബിന്‍ കുമരേറ്റ്, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, സെന്റ് ജോസഫ് അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്, ജില്ലാ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ് ഷിജു ടി.കെ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഷൈല ഭായ് , ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അജി കെ.കെ , ബ്ലോക്ക് എല്‍.എച്ച്.ഐ ഗായത്രി വി.കെ, ആരോഗ്യ കേരളം കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, ബ്ലോക്ക് പി.ആര്‍.ഒമാരായ റോണി ജോണ്‍, മനോജ് തോമസ്, എപിഡമോളജിസ്‌റ്റ് ആശ മോള്‍ കെ.ജെ എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യ സന്ദേശ റാലി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജി പി ജോസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ്, കാഴ്‌ച പരിശോധന ക്യാമ്പ് എന്നിവയും നടത്തി.