Friday, March 13, 2026 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.00 AM

ലാബുകളില്‍ പരിശോധന; മൂന്ന്‌ ലാബുകള്‍ അടച്ചുപൂട്ടി

uploads/news/2026/02/823605/3.jpg

കുമളി: രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ലാബുകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന. കേരള ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷിന്റെ ആക്‌ട് 2018 പ്രകാരം രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വണ്ടിപ്പെരിയാര്‍ മേഖലയിലെ സ്‌ഥാപനങ്ങളിലാണ്‌ പരിശോധന നടത്തിയത്‌.
2018ല്‍ ഉപയോഗശൂന്യമായ ടൈഫോയിഡ്‌, മഞ്ഞപിത്തം, എലിപ്പനി, ഡങ്കി എന്നിവ നിര്‍ണയിക്കുന്നതിനുള്ള ടെസ്‌റ്റ് കിറ്റുകളും റീജന്റ്‌സും ഉപയോഗിച്ച്‌ രോഗനിര്‍ണയം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. വണ്ടിപ്പെരിയാര്‍ ടൗണിലുള്ള മൂന്ന്‌ മെഡിക്കല്‍ ലാബുകള്‍ക്ക്‌ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കി അടച്ചു പൂട്ടിയിട്ടുണ്ട്‌. തുടര്‍ പരിശോധന നടന്നു വരുന്നതായി പരിശോധനക്ക്‌ നേതൃത്വം നല്‍കിയ വണ്ടിപ്പെരിയാര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഷാജിമോന്‍ അറിയിച്ചു. ലാബ്‌ ടെക്‌നിഷ്യന്‍ എം. രാജ, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ റൊണാള്‍ഡ്‌, ട്വിങ്കള്‍ തോമസ്‌, അഞ്‌ജലി, അരവിന്ദ്‌ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ദന്ത ആശുപത്രി ഉള്‍പ്പടെയുള്ള പതിനേഴ്‌ സ്‌ഥലങ്ങളില്‍ പരിശോധന നടത്തി.

Ads by Google
Advertisement
Tuesday 03 Feb 2026 05.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW