Friday, March 13, 2026 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.00 AM

അടിമാലി വനമേഖലയില്‍ കാട്ടുതീ പടരുന്നു; കെടുത്താന്‍ തീവ്രശ്രമം കുടിവെള്ള ക്ഷാമവും രൂക്ഷം

uploads/news/2026/02/823603/1.jpg

അടിമാലി: വേനല്‍ കനത്തതാേടെ കാട്ടുതീയില്‍ വെന്തെരിയുകയാണ്‌ മലയോരം. ഏതാനും നാളുകളായി വനമേഖലകളിലെല്ലാം തീ ആളിപ്പടരുകയാണ്‌. തിങ്കളാഴ്‌ച വൈകുന്നേരം ആറോടെ കൊരങ്ങാട്ടിക്കും വിനോദസഞ്ചാര കേന്ദ്രമായ പെട്ടിമുടിക്കും സമീപം വനമേഖലയിലാണ്‌ കാട്ടുതീ വ്യാപകമായി പടര്‍ന്നത്‌.
ഇവിടെ ജനവാസ മേഖല കൂടിയുള്ള പ്രദേശമാണ്‌. ശക്‌തമായ കാറ്റും വീശിയടിച്ചതോടെ ജനങ്ങളില്‍ ഭീതി പരന്നു. കാട്ടുതീ ജനവാസ മേഖലയിലേക്ക്‌ എത്താതിരിക്കാന്‍ പ്രദേശവാ സികള്‍ തീ കെടുത്തുന്നതിനുള്ള ശ്രമം നടത്തി. സാമുഹികവിരുദ്ധരാണ്‌ ഉണങ്ങിയ പുല്‍മേടുകള്‍ക്ക്‌ തീ ഇടുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും അടിമാലി മേഖലയിലെ പുല്‍മേടുകളില്‍ തീ പടര്‍ന്നിരുന്നു. ഇതോടെ വെള്ളത്തിനും ക്ഷാമം വര്‍ധിച്ചു. മലയോരങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങള്‍ ആണ്‌ ഹോസുകള്‍ മുഖേന കുടിവെള്ളം വീടുകളിലേക്ക്‌ എത്തിക്കുന്നത്‌. കാട്ടുതീ രൂക്ഷമായതോടെ പലയിടങ്ങളും പലയിടങ്ങളിലും ഹോസുകള്‍ കത്തിക്കരിഞ്ഞ നിലയിലാണ്‌. കൂടാതെ ചൂടു വര്‍ധിച്ചതോടെ ജലാശയങ്ങളും നീര്‍ച്ചാലുകളും വറ്റിവരളുകയാണ്‌. ഇതോടെ ജലക്ഷാമവും രൂക്ഷമായി മാറി.

Ads by Google
Advertisement
Tuesday 03 Feb 2026 05.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW