Sunday, March 15, 2026 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.00 AM

വേനല്‍ കടുത്തു; വറ്റിവരണ്ട്‌ അരീക്കല്‍ വെള്ളച്ചാട്ടം

uploads/news/2026/02/823601/3.jpg

പാമ്പാക്കുട: വേനല്‍ രൂക്ഷമായതോടെ നീരൊഴുക്ക്‌ നിലച്ച്‌ പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടം വറ്റി. എന്നാല്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇവിടേക്ക്‌ നവമാധ്യമങ്ങളിലെ ചിത്രങ്ങള്‍ കണ്ട്‌ ഇപ്പോഴും നിരവധി പേര്‍ വെള്ളച്ചാട്ടം കാണുന്നതിനായി എത്തുന്നുണ്ട്‌. ഇതേതുടര്‍ന്നു വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം പഞ്ചായത്ത്‌ സെക്രട്ടറി നിരോധിച്ചു ഉത്തരവ്‌ ഇറക്കി.
മഴക്കാലം സജീവമായതിന്‌ ശേഷമെ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം അനുവദിക്കൂ. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ മലനിരകളില്‍ നിന്നാണ്‌ അരീക്കല്‍ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. മഴക്കാലത്തു ശക്‌തിയില്‍ ഒഴുകി എത്തുന്ന വെള്ളം പിന്നീട്‌ പാറക്കെട്ടിലൂടെ തട്ടി ചിതറി 150 അടിയോളം താഴേക്കു പതിക്കുന്നതാണ്‌ മനോഹരമായ ചെള്ളചാട്ടം. അപകട സാധ്യത ഇല്ലാതെ കുളിക്കുന്നതിനും നീന്തുന്നതിനുമെല്ലാം ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.
അതേ സമയം വേനല്‍ സമയത്തും വെള്ളച്ചാട്ടം സജീവമായി നിലനിര്‍ത്തുന്നതിന്‌ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. വേനല്‍ക്കാലത്തും വെള്ളച്ചാട്ടം സജീവമായി നിലനിര്‍ത്തുന്നതിന്‌ സമീപത്തുകൂടി കടന്നു പോവുന്ന എംവിഐപി കനാലില്‍ നിന്നും വെള്ളം എത്തിക്കാനുള്ള പദ്ധതിയും പരിഗണനയിലിണ്ടായിരുന്നു. കൂടാതെ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനായി താഴെ ഓപ്പണ്‍ പാര്‍ക്ക്‌, ഗാര്‍ഡന്‍, സഞ്ചാരികള്‍ക്ക്‌ താമസസൗകര്യം, നീന്തല്‍കുളം, കൃത്രിമ തടാകം ഉള്‍പ്പടെ ഒട്ടേറെ ആശയങ്ങളും ഉയര്‍ന്നുവന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

Ads by Google
Advertisement
Tuesday 03 Feb 2026 05.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW