-->
തുളസി ഹാരമണിഞ്ഞ് ഗജമണ്ഡപത്തില്‍ ആദ്യമെത്തി ആനപ്രേമികളുടെ മനം കവര്‍ന്ന ഗജവീരന്‍ കാളിയാര്‍ മഠം രാജശേഖരന് ഭഗവാന്‍ സുബ്രഹ്‌മണ്യന്റെ തിടമ്പെഴുന്നുള്ളിക്കാന്‍ നിയോഗം. ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ചെറായി പൂരത്തില്‍ ഭഗവാന്‍ ശ്രീ സുബ്രഹ്‌മണ്യന്റെ തിടമ്പ് ഏറ്റാന്‍ തെക്കേ ചേരുവാരത്തിന്റെ കാളിയാര്‍ മഠം രാജശേഖരനാണ് ഭാഗ്യം ലഭിച്ചത്.
തേച്ചിക്കോട്ട്‌കാവ് രാമചന്ദ്രനും പുതുപ്പിള്ളി കേശവന്റെയും ചിറക്കല്‍ കാളിദാസനും അങ്കംകുറിച്ച മണ്ണില്‍ കന്നിക്കാരനായി എത്തിയാണ് കാളിയാര്‍ മഠം രാജശേഖരന്‍് തിളങ്ങിയത്. ക്ഷേത്രത്തിലെ ഗജമണ്ഡപത്തില്‍ ആന പ്രേമികളെ ആവേശമുണര്‍ത്തിയാണ് തിടമ്പ് ഏറ്റല്‍ ചടങ്ങ് അരങ്ങേറിയത്. വടക്കേ ചേരുവാരത്തിന്റെ പാറമേക്കാവ് കാശിനാഥന്‍ എന്ന ഗജവീരനും ശിരസ് ഉയര്‍ത്തി നിന്ന് കാഴ്‌ചക്കാരുടെ പ്രതി നേടിയിരുന്നു. പക്ഷെ ശിവന്റെ തിടമ്പേ ലഭിച്ചുള്ളു. രാവിലെ 8.15 ന് നിര്‍ണ്ണയചടങ്ങ് ആരംഭിച്ചുള്ള വെടിയും പിന്നീട് 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചടങ്ങ് പൂര്‍ണ്ണമായതായുള്ള വെടിയും മുഴങ്ങി..ഇതോടെ 2 ഗജവീരന്‍മാരും തല ഉയര്‍ത്തി തന്നെ നിന്നു.മത്സരം ഇല്ലാത്തതിനാല്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നില്ല.എങ്കിലും പങ്കെടുത്ത ഗജവീരനെ കാണാന്‍ കൂടി ചടങ്ങിന് വന്‍ ജനാവലി സാക്ഷ്യം വഹിച്ചു.
ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രത്തിലെ ഗജമണ്ഡപത്തില്‍ നിയന്ത്രങ്ങളോടെയാണ് തിടമ്പ് ഏറ്റല്‍ ചടങ്ങ് അരങ്ങേറിയത്. ഫോറസ്‌റ്റ് അധികൃതരുടെയും പോലീസിന്റെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ഭഗവാന്‍ ശ്രീ സുബ്രഹ്‌മണ്യന്റെ തിടമ്പ് കാളിയാര്‍ മഠം രാജശേഖരന്റെ ശിരസിലും പാറമേക്കാവ് കാശിനാഥന്റെ ശിരസില്‍ പരമശിവന്റെ തിടമ്പും എഴുന്നളളിച്ച് ശ്രീബലി ആരംഭിച്ചത്.ശ്രീബലിയില്‍ നെറ്റിപട്ടം കെട്ടിയ 5 ഗജവീരന്‍മാര്‍ അണിനിരന്നു. ചടങ്ങ് കാണാന്‍ വിദേശികളും സ്‌ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്.
കണ്ണദാസ് തടിക്കല്‍
വൈപ്പിന്‍