Thursday, March 12, 2026 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.00 AM

മൂര്‍ത്തിട്ട- മുക്കാത്താരി റോഡ്‌ നിര്‍മ്മാണത്തിന്‌ തുടക്കമായി

uploads/news/2026/02/823598/4.jpg

മാന്നാര്‍: തകര്‍ന്നുകിടക്കുന്ന പാവുക്കര മൂര്‍ത്തിട്ട മുക്കാത്താരി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ തൊഴിലാളികള്‍ ഇന്നലെ റോഡിന്റെ ലെവല്‍സ്‌ നടപടികള്‍ക്ക്‌ തുടക്കം കുറിച്ചു.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.കെ പ്രസാദ്‌ , ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഹസീന സലാം , ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ടൈറ്റസ്‌ പി.കുര്യന്‍, ലേഖന കുമാരി , ചാക്കോ കയ്യത്ര, കലാധരന്‍ കൈലാസം, സി.പി.എം ഏരിയാ സെക്രട്ടറി പി.എന്‍ ശെല്‍വരാജന്‍ , കെ.എം അശോകന്‍, ടി.ജി മനോജ്‌, ഷാജി മാനാംപടവില്‍, സുധീര്‍ എലവണ്‍സ്‌, റഷീദ്‌ തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടിഞ്ഞാറന്‍ മേഖലയില്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന മാന്നാര്‍ പാവുക്കര മൂര്‍ത്തിട്ട-മുക്കാത്താരി ബണ്ട്‌ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കായി സ്‌ഥലം എം.എല്‍.എ കൂടിയായ മന്ത്രി സജി ചെറിയാന്‍ റീബില്‍ഡ്‌ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19.23 കോടി രൂപയാണ്‌ അനുവദിച്ചത്‌.
ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി കൈയ്യൊഴിഞ്ഞതിനെത്തുടര്‍ന്ന്‌ നിര്‍മ്മാണം അനിശ്‌ചിതത്വത്തിലായ ഈ റോഡിന്റെ നിര്‍മ്മാണത്തിനായി മന്ത്രി സജി ചെറിയാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ്‌ കരാര്‍ ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി മുന്നോട്ട്‌ വന്നത്‌. പാടശേഖരത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മൂന്നുമീറ്റര്‍ മാത്രം വീതിയില്‍ 4.5 കി.മീ ദൈര്‍ഘ്യമുളള മൂര്‍ത്തിട്ട-മുക്കാത്താരി ബണ്ട്‌ റോഡ്‌ വീതി കൂട്ടി ഇരുവശവും സംരക്ഷണ ഭിത്തികെട്ടി കോണ്‍ക്രീറ്റ്‌ ചെയ്യുവാനാണ്‌ കരാര്‍. ഇതിനായി വൈദ്യുത തൂണുകള്‍ മാറ്റിയിടുന്നതിനായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്വത്തില്‍ വൈദ്യുതി ബോര്‍ഡ്‌ ഉദ്യോഗസ്‌ഥരുമായി ചര്‍ച്ചകള്‍ നടത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 03 Feb 2026 05.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW