-->
മാവലിക്കര: നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യവാഹിനിയായ കോട്ടത്തോടിന്റെ ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു. എന്‍വിറോടെക് എന്ന സ്‌ഥാപനം കോട്ടത്തോടിന്റെ ശോചനീയാവസ്‌ഥ മാധ്യമവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നഗരസഭയെ സമീപിക്കുകയായിരുന്നു. കോട്ടതോടിനെ മാലിന്യ മുക്‌തമാക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കോട്ടത്തോട്ടിലെ ജലം ശുദ്ധീകരിക്കുന്നത് സൗജന്യമായാണ്. എന്നാല്‍ നിലവില്‍ കോട്ടത്തോട്ടില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി തുക ഈടാക്കും. ഓഡോക്ലീന്‍ എന്ന അധിഷ്‌ട് കമ്പനിയുടെ ബയോ കാറ്റിലിസ്‌റ്റ് പൗഡര്‍ ഉപയോഗിച്ചാണ് ജലം ശുദ്ധീകരിക്കുന്നത്. കോട്ടതോട്ടിലേക്ക് ആദ്യഘട്ടത്തില്‍ ഓഡോക്ലീന്‍ പ്രയോഗിക്കുകയും തുടര്‍ന്ന് തോട് ശുചീകരണ ജോലികള്‍ ആരംഭിക്കുകയും ചെയ്യും. ഈ സമയം തോട്ടിലേക്ക് അനധികൃതമായി സ്‌ഥാപിച്ചിരിക്കുന്ന മാലിന്യ കുഴലുകളും നീക്കം ചെയ്യുന്നതിലൂടെ തോട് ശുദ്ധജല വാഹിനിയാക്കി മാറ്റാമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇതിനായുള്ള ശുദ്ധീകരണ പദ്ധതി തയാറാക്കുവാനായി കമ്പനി അധികൃതരും നഗരസഭ അധികൃതരും ചേര്‍ന്ന് കോട്ടതോടില്‍ പരിശോധന നടത്തി. നഗരസഭാ ചെയര്‍പഴ്‌സണ്‍ ലളിതാ രവീന്ദ്രനാഥ്, വൈസ് ചെയര്‍മാന്‍ കെ.ഗോപന്‍ , സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സജീവ് പ്രായിക്കര, ചിത്രമ്മാള്‍, കോശി തുണ്ടുപറമ്പില്‍, പ്രസന്നബാബു, ഉമാദേവി ഇടശേരില്‍, കമ്പനി സി.ഇ.ഒ ബി.ടി.ബിജു , കോര്‍പ്പറേറ്റ് പ്ര?ജക്‌ട് ഡയറക്‌ടര്‍ കെ.കെ.കിഷോര്‍, ടെക്‌നിക്കല്‍ ഡയറക്‌ടര്‍ ഷാജി സഖറിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ ഒരാഴ്‌ചകൊണ്ടുതന്നെ പദ്ധതി പൂര്‍ത്തിയാ കുമെന്നാണ് കമ്പനിയുടെ അവകാശവാദം. അങ്ങനെയെങ്കില്‍ മൂന്ന് പതിറ്റാണ്ടായുള്ള കോട്ടതോടിന്റെ ശോചനീയവസ്‌ഥയ്‌ക്കാണ് പരിഹാരം ഉണ്ടാകാന്‍ പോകുന്നത്.