Friday, March 13, 2026 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.00 AM

ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രോഗികള്‍ വലഞ്ഞു ഡോക്‌ടര്‍മാര്‍ ഒ.പി. ബഹിഷ്‌ക്കരിച്ചു

uploads/news/2026/02/823595/1.jpg

അമ്പലപ്പുഴ: ഡോക്‌ടര്‍മാരുടെ ഒ.പി ബഹിഷ്‌കരണ സമരം രോഗികളെ വലച്ചു. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ്‌ ഇന്നലെ മെഡിക്കല്‍ കോളജാശുപത്രികളില്‍ ഡോക്‌ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചത്‌.
മെഡിക്കല്‍ കോളജുകളില്‍ തുടരുന്ന ഡോക്‌ടര്‍അധ്യാപക ക്ഷാമം, അനാകര്‍ഷ കമായ എന്‍ട്രി കേഡര്‍ സേവനവേതന വ്യവസ്‌ഥകള്‍, ശമ്പളപരിഷ്‌കരണ കുടി ശികയും ഡി.എ. കുടിശികയും നല്‍കാത്ത സര്‍ക്കാര്‍ നിലപാട്‌ എന്നിവയ്‌ക്കെ തിരെയാണ്‌ ഒ.പി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിച്ചത്‌.
ഡോക്‌ടര്‍മാരുടെ സമരം ഒരു ശമ്പളവിഷയമായി മാത്രം ചുരുക്കിക്കാണാനാകില്ലെന്നും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരവും രോഗികളുടെ സുരക്ഷയും സംരക്ഷിക്കാനുള്ള അനിവാര്യ പോരാട്ടമാണിതെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി ഒ.പി. ബഹിഷ്‌കരണം, അക്കാദമിക്‌ ബോയ്‌കോട്ട്‌, ചട്ടപ്പടി സമരം എന്നിവയും നടക്കുന്നുണ്ട്‌. ഒന്‍പതാം തീയതി മുതല്‍ അനിശ്‌ചിതകാല സമരവും പ്രഖ്യാപിച്ചിരിക്കുകയാണ്‌. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ശക്‌തമായി തുടരുമെന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജിന്‌ മുന്നില്‍ നടന്ന പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ കെ.ജി.എം.സി.ടി.എ ആലപ്പുഴ യൂണിറ്റ്‌ പ്രസിഡന്റ്‌ ഡോ. സജയ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 03 Feb 2026 05.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW