Wednesday, March 11, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 04.51 AM

രാഘവന്‍ മാസ്‌റ്റര്‍ അനുസ്‌മരണം നടത്തി

uploads/news/2026/02/823373/3.jpg

പുല്‍പ്പള്ളി: വയനാടിന്റെ സമഗ്രപുരോഗതിയക്ക്‌ ഈടുറ്റ സംഭാവനകള്‍ നല്‍കിയ മുന്‍ എം.എല്‍.എ കെ. രാഘവന്‍ മാസ്‌റ്ററുടെ മുപ്പതാം ചരമവാര്‍ഷികം രാഘവന്‍ മാസ്‌റ്റര്‍ അനുസ്‌മരണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കാര്യംമ്പാതിയിലെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയും നടത്തി. ഗോത്രവര്‍ണ്മ സമൂഹത്തില്‍ നിന്നും കടന്നുവന്ന്‌ പൊതു സമൂഹത്തിന്റെ ആദരവ്‌ നേടിയെടുത്തു. സംശുദ്ധമായ വ്യക്‌തി ജീവിതവും പൊതുജീവിതവുമായിരുന്നു രാഘവന്‍ മാസ്‌റ്ററുടെ മുഖമുദ്ര. കക്ഷിരാഷ്‌ടീയ ഭേദമന്യേ എല്ലാ പൊതു പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന വ്യക്‌തിത്വമാണ്‌ രാഘവന്‍ മാസ്‌റ്ററെന്ന്‌ നേതാക്കള്‍ പറഞ്ഞു. ഡോ. കെ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.എസ്‌. ദിലിപ്‌ കുമാര്‍, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ജേക്കബ്‌ സെബാസ്‌റ്റ്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലേസ്‌, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രാഹം, വി.വി. നാരയണ വൈദ്യര്‍, പി. ചന്ദ്രന്‍, സലാം പള്ളിക്കല്‍, ബാബു താഴത്തുവയല്‍, ബിജു മാളിക, മുന്‍ എം.എല്‍.എ രാധാ രാഘവന്‍, കെ. അര്‍ജുന്‍, കെ. അനുല, പി.ഡി. ജോണി, വി.എം. പൗലോസ്‌, ശശിധരന്‍, മനോജ്‌ കടുപ്പില്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 01 Feb 2026 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW