Thursday, March 12, 2026 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 04.51 AM

കേരളത്തില്‍ എല്‍.ഡി.എഫ്‌ ഭരണം തുടരും: കേരള കോണ്‍ഗ്രസ്‌ ബി

uploads/news/2026/02/823372/2.jpg

പുല്‍പ്പള്ളി: കേരളത്തില്‍ മൂന്നാം തുടര്‍ഭരണം സാധ്യമാക്കിക്കൊണ്ട്‌ എല്‍.ഡി.എഫ്‌ വീണ്ടും അധികാരത്തില്‍ എത്തുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ബി ജില്ലാ നേതൃയോഗം വിലയിരുത്തി. ജില്ലാ പ്രസിഡണ്ട്‌ കെ.ആര്‍. ജയരാജ്‌ അധ്യക്ഷത വഹിച്ചു. നാല്‌ കോടിയോളം വരുന്ന കേരള ജനതയെ ചേര്‍ത്തുപിടിച്ചു കൊണ്ടാണ്‌ കഴിഞ്ഞ 10 വര്‍ഷക്കാലം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്‌.
നിപ്പ, കൊറോണ, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ വിപത്തുകള്‍ ഉണ്ടായപ്പോഴും നാടിന്‌ ഒരാപത്തും വരാതെ കാത്തുസൂക്ഷിച്ച പിണറായി സര്‍ക്കാരിനെ കേരള ജനത മറക്കില്ല. പത്തുവര്‍ഷത്തെ ഭരണകാലയളവില്‍ ഇടതുപക്ഷ ഗവണ്‍മെന്റ്‌ കേരളത്തിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന്‌ വിഭാഗത്തിനും വിവിധ ക്ഷേമപെന്‍ഷനുകള്‍ നല്‍കി.
വിഴിഞ്ഞം തുറമുഖം മുതല്‍ വയനാട്‌ തുരങ്കപാത വരെയുള്ള വന്‍കിട വികസന പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ്‌ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന മികവിന്‌ തെളിവാണ്‌. ജനങ്ങളുടെ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എല്‍.ഡി.എഫ്‌ ഗവണ്‍മെന്റ്‌ കഴിഞ്ഞ 10 വര്‍ഷക്കാലമായി കേരളത്തില്‍ നടപ്പിലാക്കിയ വികസന മുന്നേറ്റത്തിന്റെ തുടര്‍ച്ചയ്‌ക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ വോട്ട്‌ ചെയ്യും.
ജില്ലയിലെ മൂന്ന്‌ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും കേരള കോണ്‍ഗ്രസ്‌ ബി ജില്ലാ നേതൃയോഗം വിലയിരുത്തി. യോഗത്തില്‍ വയനാട്‌ ജില്ല പ്രസിഡണ്ടായി സംസ്‌ഥാന ചെയര്‍മാന്‍ കെ.ബി. ഗണേഷ്‌ കുമാര്‍ ചുമതലപ്പെടുത്തിയ കെ.ആര്‍. ജയരാജന്‌ സംസ്‌ഥാന സെക്രട്ടറി കെ. ഭഗീരഥന്‍ സ്വീകരണം നല്‍കി.
സംസ്‌ഥാന കമ്മിറ്റി അംഗം കെ.പി.. ശശികുമാര്‍, മഹിളാ കോണ്‍ഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ്‌ ഷൈജ മഗേഷ്‌ പാര്‍ട്ടി ഭാരവാഹികളായ പി.ജി. പ്രകാശന്‍, കെ.പി. ശ്രീധരന്‍, പി.പി. ദാമോദരന്‍, സി.ആര്‍. പ്രദീപ്‌, ഡോക്‌ടര്‍ ബെഞ്ചമിന്‍ ഈശോ, ജയിംസ്‌ ലോബോ, അനില്‍കുമാര്‍, രാജന്‍ ഒഴക്കോടി, രാമചന്ദ്രന്‍, ടി.കെ. വിശ്വംഭരന്‍, നിതീഷ്‌ മാനന്തവാടി സംസാരിച്ചു.

Ads by Google
Advertisement
Sunday 01 Feb 2026 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW