Sunday, March 15, 2026 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 04.51 AM

നാളത്തെ നിലമ്പൂരിന്‌ ജനപങ്കാളിത്തത്തോടെ സമഗ്ര വികസന പദ്ധതി: ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ.

uploads/news/2026/02/823370/4.jpg

നിലമ്പൂര്‍: പതിനഞ്ച്‌ വര്‍ഷം മുന്നില്‍ കണ്ട്‌ ജനപങ്കാളിത്തത്തോടെ നിലമ്പൂരിന്റെ സമഗ്ര വികസനത്തിനായി വികാസ്‌ വിഷന്‍ 2040 നടപ്പാക്കുമെന്ന്‌ ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ. നാളത്തെ നിലമ്പൂര്‍ എങ്ങിനെയാകണമെന്ന്‌ ജനങ്ങളുടെ അഭിപ്രായമാരാഞ്ഞ്‌ തദ്ദേശ സ്‌ഥാപനങ്ങളുടെയും സംസ്‌ഥാന, കേന്ദ്ര സര്‍ക്കാരുകളുടെയും കോര്‍പ്പറേറ്റ്‌ ഫണ്ടുകളടക്കം സമാഹരിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും വ്യക്‌തമാക്കി. വികാസ്‌ വിഷന്‍ 2040 -നല്ല നിലമ്പൂരിനായി കൈ കോര്‍ക്കാം പദ്ധതിയുടെ ഭാഗമായി വിദഗ്‌ദ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന ക്ലാസ്‌ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു. പഞ്ചായത്ത്‌ തലങ്ങളില്‍ ആവശ്യപ്പെടുന്ന പദ്ധതികളില്‍ ഫണ്ടുകളുടെ അപര്യാപ്‌തകളടക്കമുള്ള പ്രതിസന്ധികളില്‍ 10 ശതമാനം പോലും നടപ്പാക്കാന്‍ കഴിയാത്ത അവസ്‌ഥയാണുള്ളത്‌. പല പദ്ധതികളും പാതി വഴിയില്‍ മുടങ്ങിപ്പോകുന്നു.
ഇത്തരം പ്രതിസന്ധികള്‍ക്ക്‌ പരിഹാരമായി പതിനഞ്ച്‌ വര്‍ഷം മുന്നില്‍ കണ്ട്‌ നിലമ്പൂരിന്റെ വികസനത്തിനായുള്ള പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കാനാണ്‌ ശ്രമിക്കുന്നതെന്നും വ്യക്‌തമാക്കി. ഡോ. ബാബു വര്‍ഗീസ്‌, കെ. അരുണ്‍കുമാര്‍, എന്‍.എന്‍. സുരേന്ദ്രന്‍, കെ. സന്തോഷ്‌, അനിത എബ്രഹാം, ഡോ. പ്രവീണ, ഡോ. ജലാലുദ്ദീന്‍, ജെ.എസ്‌.എസ്‌. ഡയറക്‌ടര്‍ വി. ഉമ്മര്‍കോയ, ഐ.ഡി.എഫ്‌.സി. ഫൗണ്ടേഷന്‍ എം.ഡി. എബി തോമസ്‌, ഒ. ശശിധരന്‍, സുനില്‍ കാരക്കോട്‌, ടി. ബ്രിജേഷ്‌, കെ. ഷബീറലി, എ.പി. അബ്‌ദുല്‍ ബാസിത്‌, റജീന പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 01 Feb 2026 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW